നമ്മുടെ ഓരോരുത്തരുടെയും ചുറ്റുപാടും പലതരത്തിലുള്ള സസ്യങ്ങളും പൂക്കളും മരങ്ങളും എല്ലാമുണ്ട്. ഇവയിൽ പലതും ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. നമ്മുടെ ശരീരത്തിന് അകത്തും പുറത്തുമായിട്ടുള്ള ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ഒരു പൂവാണ് ശങ്കുപുഷ്പം. നമ്മുടെ ചുറ്റുപാടും കാണുന്ന പൂക്കളിൽ വച്ച് തന്നെ ഏറ്റവും അധികം ഔഷധ പ്രാധാന്യമുള്ള ഒരു പൂവ് തന്നെയാണ് ഇത്.
പണ്ടുകാലത്ത് ആയുർവേദ മരുന്നുകളിൽ ഒട്ടുമിക്ക ആളുകളും ഉപയോഗിച്ചിരുന്ന ഒരു പൂവാണ് ഇത്. ഇത് രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. നീല നിറത്തിലും വെളുപ്പ് നിറത്തിലും. ഏതു നിറത്തിലുള്ള പൂവായാലും ഔഷധഗുണങ്ങൾ ഏറെയുള്ളവയാണ് ഇവ. നമ്മുടെ ചർമ്മത്തുണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെ മറികടക്കുന്ന ഒരു ഉത്തമപ്രതിരോധം മാർഗ്ഗം തന്നെയാണ് ശങ്കുപുഷ്പം. അതുപോലെ തന്നെ ഓർമ്മക്കുറവിനും ഇത് അത്യുത്തമമാണ്.
അതിനാൽ തന്നെ തലച്ചോറിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഇത് നമ്മെ സഹായിക്കുന്നതാണ്. ഇത് കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും പരീക്ഷ വിജയങ്ങൾ അവർക്ക് ലഭിക്കുന്നതിനും ഉത്തമമാണ്. കൂടാതെ മാനസിക രോഗങ്ങളായി നാം കാണുന്ന ഡിപ്രഷൻ ആൻഡ് സൈറ്റി എന്നിങ്ങനെയുള്ള പല സമ്മർദ്ദങ്ങളെയും ഇല്ലായ്മ ചെയ്യാൻ ഇതിന്റെ ഉപയോഗം വഴി നമുക്ക് കഴിയുന്നു.
പണ്ടുകാലത്ത് ഇത്തരം രോകങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഒന്നുതന്നെയാണ് ഇത്. കൂടാതെ വൃക്ക സംബന്ധമായിട്ടുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ലൈംഗിക രോഗങ്ങളെ മറികടക്കാനും ഇത് ഉപയോഗപ്രദമാണ്. ഈ പൂവിനെ അപരാജിത എന്നുള്ള ഒരു പേരും ഉണ്ട്. ഏതൊരു രോഗത്തിനും ഇത് പ്രതിവിധിയായി എടുക്കുകയാണെങ്കിൽ പരാജയം ഉണ്ടാവുകയില്ല എന്നതാണ് ഈപേരുകൊണ്ട് ഉദ്ദേശിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.