നമ്മുടെ സമൂഹത്തിൽ ഇന്ന് ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് ഒബിസിറ്റി അഥവാ അമിതവണ്ണം. ശരീരഭാരം ക്രമാതീതമായി ഇന്ന് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലെ വലിയ മാറ്റങ്ങൾ തന്നെയാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കുന്നത്. പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്ന് കൊഴുപ്പുകളും ഷുഗർ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ കൂടുതലായിട്ടാണ് ഓരോരുത്തരും കഴിക്കുന്നത്. അതിനാൽ തന്നെ അവ ശരീരത്തിലെ ഓരോ ഭാഗങ്ങളിൽ അടിഞ്ഞുകൂടി.
ശരീരഭാരം വർദ്ധിപ്പിക്കുന്നു. പണ്ടുകാലത്ത് ഒരല്പം ഭാരം കൂടുതലുള്ളവരെ ആരോഗ്യവാന്മാർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇന്ന് ഭാരം കൂടുന്നത് രോഗങ്ങളുടെ ലക്ഷണങ്ങൾ ആയിട്ടാണ്. അത്തരത്തിൽ ശരീരഭാരം കൂടുന്നത് മാനസികമായും ശാരീരികമായും നമ്മെ തളർത്തുന്ന ഒരു അവസ്ഥയാണ്. ഉത്തരത്തിൽ ശരീരഭാരo ക്രമാദീതമായി വർദ്ധിക്കുമ്പോൾ അത് ജീവിതശൈലി രോഗങ്ങളെയാണ് നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത്. പ്രമേഹം കൊളസ്ട്രോൾ പി സി ഓടി ക്യാൻസർ.
വെരിക്കോസ് വെയിൻ എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗാവസ്ഥകളാണ് അമിതവണ്ണത്താൽ ഉണ്ടാകുന്നത്. ഇത്തരത്തിൽ കൂടുതൽ നിൽക്കുന്ന ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള വ്യായാമങ്ങളും ഭക്ഷണക്രമീകരണങ്ങളും എടുക്കാറുണ്ട്. എന്നിരുന്നാലും യാതൊരു തരത്തിലുള്ള പ്രയോജനവും അതുവഴി ഉണ്ടാകുന്നില്ല.
ഇത്തരത്തിൽ ഭക്ഷണക്രമീകരണങ്ങൾ കൊണ്ടുവരുമ്പോൾ നാം ചെയ്യുന്ന ചില തെറ്റുകളാണ് നമ്മുടെ ശരീര ഭാരം കുറയ്ക്കാതെ തന്നെ നിൽക്കുന്നതിന്റെ കാരണം. ഷുഗറുകളും കൊഴുപ്പുകളും കുറയ്ക്കുക എന്നോടൊപ്പം തന്നെ നാം കഴിക്കുന്ന അന്നജങ്ങൾ കുറയ്ക്കേണ്ടതാണ്. അരി ഗോതമ്പ് റാഗി മുതലായിട്ടുള്ളവയിൽ ഏറ്റവും അധികം അടങ്ങിയിട്ടുള്ളതും ഈ അന്നജങ്ങൾ തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.