നാം ഓരോരുത്തരും പലപ്പോഴും വളരെ നിസ്സാരമായി ഒരു രോഗമായി കണക്കാക്കുന്ന ഒന്നാണ് പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ളവ. ഇത്തരം രോഗങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മെ ബാധിക്കുന്നതാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇവ നമ്മിൽ നിന്ന് വിട്ടുമാറുന്നതുമാണ്. എന്നാൽ ഇപ്പോൾ ഈ അടുത്തകാലത്ത് ഇത്തരത്തിൽ രോഗങ്ങൾ ശരീരത്തിലേക്ക് കയറി കൂടുമ്പോൾ വിട്ടുമാറാൻ വളരെയധികം സമയം എടുക്കുന്നു.
ആദ്യകാലങ്ങളിൽ മൂന്നോ നാലോ ദിവസം കൊണ്ട് വിട്ടുമാറിയിരുന്ന പനിയും ചുമയും കഫംകെട്ടും എല്ലാം ഇന്ന് രണ്ടും മൂന്നും ആഴ്ചയാണ് നമ്മുടെ ശരീരത്തിൽ നീണ്ടുനിൽക്കുന്നത്. ഇത്തരത്തിൽ പനിയും കഫംകെട്ട് വരുമ്പോൾ വിട്ടുമാറാതെ തന്നെ ക്ഷീണവും തളർച്ചയും എല്ലാം വരുന്നു. അതോടൊപ്പം തന്നെ പലതരത്തിലുള്ള ജോയിന്റ് പെയിനുകളും അതോടൊപ്പം കാണുന്നു.
പനി മാറിയാലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വിട്ടുമാറാതെ തന്നെ മനുഷ്യ ശരീരത്തിൽ ദീർഘനാൾ നീണ്ടുനിൽക്കുക തന്നെ ചെയ്യുന്നു. ഇത് പനി ഉള്ളപ്പോഴുള്ള അസ്വസ്ഥതകളേക്കാളും വളരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിൽ പനി മാറി ഏറ്റവും അധികം കാണുന്ന ഒരു പ്രശ്നമെന്ന് പറയുന്നത് അമിതമായിട്ടുള്ള മുടികൊഴിച്ചിൽ ആണ്.
തലയിൽ ചീർപ്പ് വയ്ക്കുമ്പോൾ തന്നെ മുടി കെട്ടുകെട്ടായി കൊഴിയുന്ന അവസ്ഥയാണ് ഇന്ന് പനി മാറിവരുന്ന ഓരോരുത്തരിലും കാണുന്നത്. ഇത്തരം ഒരു അവസ്ഥ ശാരീരിക പരമായും മാനസിക പരമായും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ പനി മാറിയിട്ടും ശരീരത്തിൽ നിന്ന് അകന്നു പോകാതെ നിൽക്കുന്നതിനെ പിന്നിൽ ആയിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.