Home remedies for vata : ഇന്നത്തെ കാലത്ത് ചെറുപ്പ വലിപ്പമില്ലാതെയാണ് രോഗങ്ങൾ നമ്മളിലേക്ക് കടന്നു കൂടുന്നത്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ പ്രായഭേദമന്യേ നമ്മളിലേക്ക് കടന്നു വരുന്ന രോഗമാണ് വാതരോഗങ്ങൾ. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്നു രോഗാവസ്ഥ ആയിരുന്നു ഇത്. എന്നാൽ ജീവിതശൈലിയിൽ പുരോഗതികൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം രോഗാവസ്ഥയിലും പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലി മാറിയതിന്റെ ഫലമായി കമ്പ്യൂട്ടറൈസ്ഡ്.
ആയിട്ടുള്ള ജോലികൾ ചെയ്യുന്നവരിലും കൂടുതലായി ടൂവീലർ ഉപയോഗിക്കുന്നവരിലും എല്ലാം ഇത്തരത്തിൽ വാതരോഗങ്ങൾ കാണുന്നു. വാതരോഗങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ് ആമവാതം എല്ല് തേയ്മാനം എന്നിങ്ങനെയുള്ളവ പലതും. വളരെയധികം അധ്വാനിക്കുന്നതിന്റെ ഫലമായാണ് ഇത്തരം രോഗങ്ങൾ ഓരോരുത്തരുടെയും കയറിക്കൂടിയിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് അമിതമായി ഷുഗറും കൊളസ്ട്രോളും എല്ലാം കൊണ്ടാണ് ഇത്തരം.
രോഗങ്ങൾ ഓരോരുത്തരിലേക്കും കയറിക്കൂടുന്നത്. ഇത്തരത്തിലുള്ള വാതരോഗങ്ങൾ ഉണ്ടാകുമ്പോൾ ആ വേദന കുറയ്ക്കുന്നതിന് വേണ്ടി പലരും ചെയ്യുന്ന ഒരു പോംവഴി എന്ന് പറയുന്നത് പെയിൻ കില്ലറുകൾ സ്വീകരിക്കുക എന്നുള്ളതാണ്. എന്നാൽ നമ്മുടെ വേദനകളുടെ യഥാർത്ഥ കാരണം തിരിച്ചറിഞ്ഞുകൊണ്ട് അതിനെ ചികിത്സിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. അല്ലാതെ പെയിൻ കില്ലറുകൾ കഴിക്കാൻ തുടങ്ങുകയാണെങ്കിൽ അത് മറ്റു പല രോഗങ്ങൾ കൊണ്ടുവരികയുള്ളൂ.
എന്നാൽ ആയുർവേദത്തിൽ ഇത്തരത്തിലുള്ള തേയ്മാനങ്ങൾക്ക് ഏറ്റവും അധികം നാം ഉപയോഗിക്കുന്നത് എണ്ണകളാണ്. നമ്മുടെ വേദനാജനകമായ ഭാഗങ്ങളിൽ പലതരത്തിലുള്ള വേദനസംഹാരികൾ ആയ എണ്ണകൾ തേച്ചുപിടിപ്പിച്ചുകൊണ്ട് ആ വേദനയെ മറികടക്കാനാണ് ശ്രമിക്കുന്നത്. അത്തരത്തിൽ വാതരോഗങ്ങളെ പരിഹരിക്കുന്നതിന് ആയുർവേദത്തിലെ ചില ചികിത്സാരീതികളെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.