Reasons for back pain : ഇന്നത്തെ സമൂഹത്തിൽ ഒത്തിരി ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് ശാരീരിക വേദനകൾ. പലതരത്തിലുള്ള ശാരീരിക വേദനകൾ ഉണ്ടെങ്കിലും ഇന്ന് ഏറ്റവും അധികം ആളുകൾ അനുഭവിക്കുന്ന ഒന്നാണ് നടുവേദന. നമ്മുടെ നടുഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് ഇത്. ഇതുവഴി അസഹ്യമായ വേദനയും ഒപ്പം ജോലികൾ ചെയ്യുവാനോ നടക്കുവാനോ ഒന്നും സാധിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. പലവിധ കാരണത്താൽ നടുവേദനകൾ ഉണ്ടാകാം.
എല്ലാ രോഗത്തെ പോലെ പ്രായാധിക്യത്തിലാണ് ഇത് കൂടുതലായും ആളുകളിൽ കാണുന്നത്. കൂടാതെ സ്ത്രീകളിൽ ആർത്തവ വിരാമത്തിനുശേഷം സ്ത്രീ ഹോർമോണുകൾ കുറയുന്നതിന്റെ ഫലമായി ഇത്തരത്തിൽ നടുവേദനകൾ ഉണ്ടാകുന്നു. കൂടാതെ അടിക്കടി ഓപ്പറേഷനുകൾ ചെയ്യേണ്ടി വന്നിട്ടുള്ള വർക്കും കായിക അധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർക്കും കമ്പ്യൂട്ടറൈസ്ഡ് ജോലികൾ ചെയ്യുന്നവർക്കും എല്ലാം ഇത്തരത്തിൽ നടുവേദനകൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും.
അതോടൊപ്പം തന്നെ ഡിസ്കുകൾക്ക് തേയ്മാനം സംഭവിക്കുന്നത് വഴിയോ ഡിസ്കുകൾ തമ്മിൽ തെറ്റുന്നത് വഴിയോ എല്ലാം ഇത്തരത്തിൽ നടുവേദനകൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. അത്തരത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഡിസ്കുകളിൽ ഉണ്ടാകുന്ന തേയ്മാനവും മറ്റും. ഇത്തരത്തിൽ ഡിസ്കുകളിൽ തേയ്മാനം സംഭവിക്കുമ്പോൾ അതിനിടയിലൂടെ പോകുന്ന നാടി ഞെരമ്പുകൾക്ക് കംപ്രഷൻ ഉണ്ടാവുകയും.
അതുവഴി നടുവേദനയും കാൽ വേദനയും സ്ഥിരമായി തന്നെ ഉണ്ടാകുന്നു. അതുപ്പോലെ തന്നെ മറ്റൊരു പ്രശ്നമാണ് നട്ടെല്ലിന്റെ കശേരുക്കളിൽ ഉണ്ടാകുന്ന തേയ്മാനം. ഇതുവഴി അസഹ്യമായെന്ന നടുവേദനയാണ് ഓരോരുത്തർക്കും ഉണ്ടാകുന്നത്. ഈ അസ്ഥിക്ഷയത്തിന് കാൽസത്തിന്റെയും വിറ്റാമിൻ റെയും ഗുളികകൾ മാത്രം പോരാ. മറ്റു മെഡിസിനുകളും സ്വീകരിക്കേണ്ടതായി വരുന്നു. തുടർന്ന് വീഡിയോ കാണുക.