നാമോരോരുത്തരും നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളാണ് പനി ചുമ കഫക്കെട്ട് ജലദോഷം തൊണ്ടവേദന എന്നിങ്ങനെയുള്ളവർ. പണ്ടുകാലം മുതലേ ഇത്തരത്തിലുള്ള രോഗങ്ങൾ സ്ഥിരമായി തന്നെ കാണുമെങ്കിലും അവ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നതായി കാണാൻ സാധിക്കും. എന്നാൽ ഇന്നത്തെ കാലത്ത് പലവിധ കാരണങ്ങളാൽ ഇത്തരത്തിൽ രോഗങ്ങൾ വന്നു കഴിഞ്ഞാൽ അവ വിട്ടുമാറാൻ വളരെയധികം സമയമെടുക്കേണ്ടി വരുന്നു.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴിയോ സൈനസൈറ്റിസിന്റെ പ്രശ്നങ്ങൾ ഉള്ളവർക്കും ശ്വാസകോശം സംബന്ധമായിട്ടുള്ള അലർജി ഉള്ളവർക്കും എല്ലാം ഇത്തരത്തിൽ അടിക്കടി പനിയും കഫക്കെട്ടും എല്ലാം വിട്ടുമാറുന്നത് തന്നെ കാണാൻ സാധിക്കും. ഇത്തരത്തിൽ പനിയും കഫക്കെട്ടും എല്ലാം വിട്ടുമാറാതെ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം താഴ്ന്നു പോയിരിക്കുന്നു എന്നുള്ളതാണ്.
ഇത്തരമൊരു അവസ്ഥയിൽ പ്രതിരോധ സംവിധാനത്തെ ഉയർത്തുകയാണ് നാമോരോരുത്തരും വേണ്ടത്. ചില സമയങ്ങളിൽ ഇമ്മ്യൂണിറ്റി പവർ കൂടുന്നത് വഴിയും ഇത്തരത്തിൽ അസ്വസ്ഥതകൾ വിടാതെ തന്നെ പിന്തുടരുന്നത് കാണാൻ സാധിക്കും. ഇത്തരം ഒരു അവസ്ഥയാണ് അലർജി മൂലം ഉണ്ടാകുന്നത്. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ ഇമ്മ്യൂണിറ്റി പവറിനെ ബൂസ്റ്റ് ചെയ്യുന്നതിനും അത് യഥാവിതം നിലനിർത്തുന്നതിന് വേണ്ടി.
പല തരത്തിലുള്ള കാര്യങ്ങൾ നാമോരോരുത്തരും ചെയ്യേണ്ടതാണ്. അതിനായി നമ്മുടെ സംവിധാനത്തെ ഉയർത്തുന്ന രീതിയിലുള്ള ഭക്ഷണങ്ങളും സപ്ലിമെന്റ്സും നാമോരോരുത്തരും എടുക്കേണ്ടതാണ്. ഇത്തരത്തിൽ നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉയർത്തുന്നതിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് വൈറ്റമിൻ. അതിൽ തന്നെ ധാരാളമായി ശരീരത്തിൽ ഉണ്ടാകേണ്ട ഒന്നാണ് വൈറ്റമിൻ ഡി എന്നത്. തുടർന്ന് വീഡിയോ കാണുക.