Thyroid not working at all : ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ നമ്മെ പിടിമുറുക്കിയിരിക്കുകയാണ്. നമ്മുടെ ശരീരത്തിൽ നിന്ന് നമ്മുടെ ജീവൻ പോകുന്നതിനെ വരെ ഇത്തരം രോഗങ്ങൾ കാരണമാവുകയാണ്. ഇന്നത്തെ ജീവിതശൈലി രോഗങ്ങളിൽ ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തൈറോയിഡ്. തൈറോയ്ഡ് ഉല്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഏറ്റക്കുറിച്ചുള്ള ഉണ്ടാകുമ്പോൾ അത് ഹൈപ്പോ തൈറോയ്ഡിസമായും ഹൈപ്പർ തൈറോയ്ഡിസമായും പ്രകടമാകുന്നു.
പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള തൈറോയ്ഡ് രോഗങ്ങൾ വഴി ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ശരീരഭാരം ക്രമാതീതമായി കൂടുക മുടികൊഴിച്ചിൽ ക്ഷീണം ശരീരഭാരം ക്രമാതീതമായി കുറയുക ഉറക്കമില്ലായ്മ ശരീരത്തിലെ താപം കൂടുക എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഈ തൈറോയ്ഡ് രോഗങ്ങൾ വഴി ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള രോഗങ്ങൾക്ക് പലതരത്തിലുള്ള മരുന്നുകളും ഇന്ന് ഓരോരുത്തരും എടുക്കുന്നു.
എന്നിരുന്നാലും അവരിലെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുറയാതെ തന്നെ ശരീരത്തിൽ കാണുന്നു. ഇത്തരത്തിൽ മരുന്നുകൾ എടുത്തിട്ടും ശരിയായി വിധത്തിൽ മാറ്റങ്ങൾ കാണാത്തതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മരുന്നുകൾ കഴിക്കുന്ന രീതിയാണ്. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും വെറും വയറ്റിൽ അതിരാവിലെയാണ് ഗുളികകൾ കഴിക്കേണ്ടത്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ഗുളികകൾ കഴിച്ച ഉടനെ തന്നെ ഭക്ഷണം കഴിക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ശരിയായി വിധത്തിൽ ഗുളികകൾക്ക് കഴിച്ച് രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുകയുള്ളൂ. ഇത്തരമൊരു കാര്യങ്ങൾ തെറ്റിക്കുന്നത് കൊണ്ടാണ് മരുന്നുകൾ കഴിച്ചിട്ട് പോലും തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ കുറയാതെ തന്നെ നമ്മുടെ ജീവിതത്തിൽ കാണുന്നത്. അതോടൊപ്പം തൈറോയ്ഡിന്റെ മരുന്നുകൾ കഴിച്ചതിന് അല്പം സമയത്തിനുശേഷം മറ്റും കഴിക്കുന്നത് തൈറോയ്ഡ് മരുന്നുകളുടെ ഗുണങ്ങൾ കുറയ്ക്കുന്നു. തുടർന്ന് വീഡിയോ കാണുക.