ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന പ്രശ്നങ്ങൾ ആണ് ജീവിതശൈലി രോഗങ്ങൾ. ഇത്തരം രോഗങ്ങൾ ഓരോരുത്തരും സ്വമേധയാ വരുത്തി വയ്ക്കുന്ന രോഗങ്ങളാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് നീക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും ആളുകൾ എല്ലാവരും ഇതിനെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരാതെ തന്നെ മരുന്നുകളിലൂടെ ഇതിനെ നീക്കാനാണ് ശ്രമിക്കാറുള്ളത്.
അതിനുവേണ്ടി പലതരത്തിലുള്ള മരുന്നുകളും നാം ഏവരും കഴിക്കുന്നു. ഇത്തരത്തിൽ അമിതമായി കഴിക്കുന്ന മരുന്നുകളും നമ്മുടെ ശരീരത്തിലേക്ക് മറ്റു പല രോഗങ്ങളും കൊണ്ടുവരുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ ജീവിതരീതിയിലൂടെയും ആഹാരരീതികളുടെയും മറികടക്കാൻ നാം ശ്രമിക്കേണ്ടതാണ്. പ്രമേഹം കൊളസ്ട്രോൾ രക്തസമ്മർദ്ദം പൈൽസ് ഫിഷർ പിസിഒഡി ആർത്രൈറ്റിസ് തൈറോയിഡ് എന്നിങ്ങനെ ഒട്ടനവധി ജീവിതശൈലി രോഗങ്ങളാണ് ഇന്ന് നമ്മുടെ ഇടയിലുള്ളത്.
ഇത്തരത്തിലുള്ള ജീവിതശൈലി.രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി ദിവസവും ആറുമണിക്കൂർ മുതൽ 8 മണിക്കൂർ വരെ എങ്കിലും ഉറങ്ങേണ്ടതാണ്. അത്തരത്തിൽ നേരത്തെ കിടന്നുറങ്ങിക്കൊണ്ട് നേരത്തെ തന്നെ എണീക്കുവാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതോടൊപ്പം തന്നെ രാത്രിയിലെ ഉറക്കത്തെ ശല്യം ചെയ്യുന്ന ഫോണിലെ നമ്മിൽ നിന്ന് അകറ്റി നിർത്തുന്നതും ഉറക്കം ശരിയായ വിധം ഉണ്ടാകുന്നതിന് സഹായിക്കുന്നു.
രാവിലെ എണീക്കുന്നതോടൊപ്പം തന്നെ സൂര്യപ്രകാശം നാം ഏൽക്കുന്നതും ജീവിതശൈലി രോഗങ്ങളെ മാറി കടക്കാൻ ഏറെ സഹായകരമാണ്. അതോടൊപ്പം തന്നെ രാവിലെ വെറും വയറ്റിൽ ധാരാളം വെള്ളം കുടിച്ചുകൊണ്ട് ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതും അനുയോജ്യമാണ്. ഇത്തരത്തിൽ വ്യായാമം ചെയ്യുന്നത് വഴി നമ്മുടെ ശരീരം കൂടുതൽ ശരീരത്തിലെ ഷുഗർ കൊളസ്ട്രോൾ എന്നിവ തനിയെ കുറയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.