ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചയമില്ലാത്ത ഒരു കിഴങ്ങ് ആണ് കടതാപ്പ്. കാച്ചിൽ വർഗ്ഗങ്ങളിൽ പെട്ട ഇവയെ അരനൂറ്റാണ്ടു മുൻപുവരെ കേരളത്തിൽ എല്ലാ ഭാഗത്തും കാണാൻ കഴിയുമായിരുന്നു. വിപണിയിൽ ഇന്ന് ഇവയുടെ സ്ഥാനം ഉരുളൻകിഴങ്ങ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ആഫ്രിക്കയിലെ ജനങ്ങളുടെ പ്രധാന ആഹാരമാണ് ഈ കിഴങ്ങ്.
മരങ്ങളിൽ പടർന്നു കയറുന്ന ഇവയുടെ വള്ളികളിൽ ആണ് കായകൾ ഉണ്ടാകുന്നത്. സാധാരണ കണ്ടുവരുന്ന ഇവയുടെ കിഴങ്ങു കൾക്ക് ബ്രൗൺ നിറമാണ് കാണാൻ കഴിയുക. അപൂർവ്വമായി വെള്ളനിറത്തിൽ കാണാവുന്ന ഇനവും കാണാവുന്നതാണ്. നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയിലുണ്ടാകുന്ന കിഴങ്ങുകൾ വിളവെടുപ്പിന് പാകം ആകുന്നത്. 20 കിലോഗ്രാം വരെ കിഴങ്ങ് ഒരു സസ്യത്തിൽ നിന്നും ലഭിക്കുന്നതാണ്.
അന്നജം കാൽസ്യം പ്രോട്ടീൻ എന്നിവ അടങ്ങിയ ഇവ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെ ക്കാൾ ഇരട്ടി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇതിന്റെ പുറമേയുള്ള തൊലിയും അതിന്റെ തൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള തൊലിയും ചെത്തി നീക്കി വേണം കറിക്ക് ഉപയോഗിക്കാൻ.
മരങ്ങളിൽ കയറ്റി വിട്ടും പന്തലിലും മറ്റും വളർത്തിയും ഇത് വളർത്താൻ കഴിയുന്നതാണ്. ഇത് ഉരുളകിഴങ്ങ് പോലെ തന്നെ ഉപയോഗിക്കാൻ. ബീഫ് കോഴി പോർക്ക് എന്നിവ കറി വെക്കുമ്പോൾ അതിൽ അടതാപ്പ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.