മറ്റു രോഗങ്ങളെ പോലെ തന്നെ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് പാനിക് അറ്റാക്ക്. ഹാർട്ട് അറ്റാക്കിനോട് സിമിലർ ആയിട്ടുള്ള പല ലക്ഷണങ്ങളും ഈയൊരു സിറ്റുവേഷനിൽ ഓരോ വ്യക്തിയും കാണിക്കുന്നു. അതിനാൽ തന്നെ പലപ്പോഴും ഈ പാനിക് അറ്റാക്കുകളെ ഹാർട്ടറ്റാക്ക് ആയി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഹാർട്ടറ്റാക്കിൽ നിന്ന് തികച്ചും വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ഇത്. ഇത് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന അമിതമായിട്ടുള്ള ഉൽക്കണ്ഠയും പരിഭ്രമവും ആണ്.
എന്നാൽ ഈ ഉൽകണ്ടക്ക് പിന്നിൽ ചുറ്റുപാടും നിന്നുണ്ടാകുന്ന സമ്മർദ്ദങ്ങളോ ശാരീരിക പ്രശ്നങ്ങളോ ഒന്നും തന്നെയല്ല. യാതൊരുവിധ കാരണവും ഇല്ലാതെ തന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന ഒന്നാണ് പാനിക് അറ്റാക്ക്. ഇത് ചിലവരിൽ കുറച്ചുനേരം മാത്രമാണ് കാണാൻ സാധിക്കുക. മറ്റു ചിലരിൽ മണിക്കൂറോളം ഇതിന്റെ ലക്ഷണങ്ങൾ കാണുകയും പിന്നീട് അത് കുറഞ്ഞു വരുന്നതായി കാണുകയും ചെയ്യുന്നു.
ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് പെട്ടെന്ന് തന്നെ ശ്വാസതടസ്സം നേരിടുകയും അമിതമായി വിയർക്കുകയും അതോടൊപ്പം ഹാർട്ട് റേറ്റ് കൂടി വരുന്നതായി കാണുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പെട്ടെന്നുണ്ടാകുന്ന അമിത ഭയം പെട്ടെന്ന് മരിച്ചുപോകും എന്നുള്ള ഒരു തോന്നൽ എന്നിങ്ങനെയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശരീരം കാണിക്കുമ്പോൾ.
വൈദ്യസഹായം തേടുമ്പോൾ യാതൊരു തരത്തിലുള്ള ശാരീരികമായ പ്രശ്നങ്ങളും ഇത്തരം സന്ദർഭങ്ങളിൽ ആർക്കും ഉണ്ടാവുകയില്ല. നമുക്കുണ്ടാകുന്ന ഉത്കണ്ഠയാണ് ഇതിന്റെ പിന്നിലെങ്കിലും അമിതമായി ഇത്തരത്തിൽ മാനസിക സമ്മർദ്ദവും ഉൽകണ്ടയുള്ളവർക്കും ഇത് കാണണമെന്നില്ല. ഇത്തരമൊരു സിറ്റുവേഷൻ കാണുന്നത് ചെറിയ കാര്യങ്ങളിൽ പോലും അമിതമായി റിയാക്ട് ചെയ്യുന്നവർക്കാണ്. തുടർന്ന് വീഡിയോ കാണുക.