ഇന്നത്തെ കാലത്ത് ക്യാൻസറുകൾ അധികമായിത്തന്നെ ഓരോരുത്തരിലും കാണാൻ സാധിക്കും. അതിൽ തന്നെ സ്ത്രീകളിൽ വരുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ. സ്ത്രീകളുടെ സ്തനങ്ങളിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള കോശ വളർച്ചയാണ് ഇത്. ഇതുമൂലം സ്ഥനങ്ങൾ മുറിച്ചു മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇത്തരം ക്യാൻസറുകൾക്ക് പല തരത്തിലുള്ള കാരണങ്ങൾ ഉണ്ട്. നമുക്ക് മറികടക്കാൻ കഴിയുന്നവയും ഒപ്പം മറികടക്കാൻ കഴിയാത്ത ആയിട്ടുള്ള പല ഘടകങ്ങളുമുണ്ട്.
അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പാരമ്പര്യം. ജനിതകപരമായി തൊട്ടടുത്ത രക്തബന്ധം ഉള്ളവർക്ക് ഈ ക്യാൻസൽ വന്നിട്ടുണ്ടെങ്കിൽ ബ്രസ്റ്റ് കാൻസറിന്റെ സാധ്യതകൾ കൂടക ആണ് ചെയ്യുന്നത്. മറ്റൊന്ന് പ്രായാധിക്യമാണ്. പ്രായമാകുന്നതോറും നമ്മുടെ ശരീരത്തിലെ ഓരോ പ്രവർത്തനവുമായി കുറഞ്ഞു വരികയും രോഗങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. മറ്റൊന്ന് എന്ന് പറയുന്നത് സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജനും പ്രൊജസ്ട്രോണും അമിതമായി കഴിക്കുന്നതും.
മദ്യപാനം മുപ്പതുകൾ കഴിഞ്ഞ പ്രസവം നടക്കുന്നവർക്കും ശരിയായ ബ്രസ്റ്റ് ഫീഡിങ് ഇല്ലാത്ത സ്ത്രീകൾക്കും ബ്രസ്റ്റ് ക്യാൻസറിന്റെ സാധ്യതകൾ വളരെ കൂടുതലാണ് ഉള്ളത്. ഇത്തരത്തിലുള്ള ഘടകങ്ങളെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി നമ്മൾ ഓരോരുത്തരും ശരീരഭാരം കുറയ്ക്കുകയും എക്സസൈസുകളിൽ ഏർപ്പെടുകയും വേണം. കൂടാതെ മദ്യപാനം പുകവലി മയക്ക് മരുന്ന് എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും.
വേണം. ഇത്തരം കാര്യങ്ങളാണ് ഏതൊരു ക്യാൻസറിനും തടയുന്നതിനുള്ള ആദ്യത്തെ പ്രതിവിധി. മറ്റൊന്ന് പറയുന്നത് ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ചുള്ള കൂടുതൽ അവബോധം ജനങ്ങളിൽ ഉണ്ടായിരിക്കുക എന്നുള്ളതാണ്. ഇതിനായി നമുക്ക് സെൽഫ് എക്സാമിനേഷൻ നടത്താവുന്നതാണ്. ഓരോ സ്ത്രീയും ഒരു നിശ്ചിത കാലയളവിൽ അവരവരുടെ ബ്രെസ്റ്റുകൾ സ്വയം നിരീക്ഷിക്കുന്ന ഒന്നാണ് ഇത്. തുടർന്ന് വീഡിയോ കാണുക.