പോഷകങ്ങൾ ധാരാളമടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ബദാം. വലുപ്പത്തിൽ ഇത് കുഞ്ഞൻ ആണെങ്കിലും ഇത് കഴിക്കുന്നത് വഴി ലഭിക്കുന്ന നേട്ടങ്ങൾ ഒട്ടനവധിയാണ്. ഡ്രൈ ഫ്രൂട്ട്സിലെ പ്രധാനിയാണ് ഇത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായിട്ടുള്ള ഒന്നു കൂടിയാണ്. ഇതിൽ ധാരാളമായി ആന്റിഓക്സൈഡുകൾ ഫൈബറുകൾ പ്രോട്ടീനുകൾ വിറ്റാമിനുകൾ എന്നിങ്ങനെയുള്ളവ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് മുടി സംരക്ഷണത്തിനും.
ചർമ്മ സംരക്ഷണത്തിനും ആരോഗ്യപരമായിട്ടുള്ള നേട്ടങ്ങൾക്കും ഒരുപോലെ ഉപയോഗകരമാണ്. ബദാമിൽ ധാരാളമായി തന്നെ ഫൈബറുകൾ അടങ്ങിയതിനാൽ ഇത് നമ്മുടെ ദഹനത്തെ സഹായിക്കുന്ന ഒരു ഘടകമാണ്. അതിനാൽ ദിവസവും രണ്ടെണ്ണമെങ്കിലും നാം ഓരോരുത്തരും നിർബന്ധമായി കഴിക്കേണ്ട ഒന്നു കൂടിയാണ് ഇത്. അതോടൊപ്പം പ്രോട്ടീൻ റിച്ചായതിനാൽ ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായകരമാണ്.
അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോളിന് കുറയ്ക്കാനും എച്ച് ഡി എൽ കൊളസ്ട്രോളിനെയും കൂട്ടാനും ഇതിനെ ശക്തിയുണ്ട്. അതിനാൽ തന്നെ ഹൃദയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. കൂടാതെ ഇത് നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതിനാൽ കൊച്ചുകുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന്.
ഇത് ഏറെ സഹായകരമാണ്. ഇതിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയതിനാൽ മുടികൊഴിച്ചിലും മുടികൾ നേരിടുന്ന മറ്റുള്ള പ്രശ്നങ്ങളെയും പൂർണമായി തടയുന്നതിന് ഇത് സഹായകരമാണ്. നമ്മുടെ ചർമ്മത്തിലെ ഫ്രീ റാഡിക്കൽ മൂലമുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ ബദാമിന് കഴിയും. അതിനാൽ തന്നെ നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും മുഖക്കുരുവും പൂർണമായും ഇല്ലാതാക്കാൻ ഇതിനെ കഴിയും. തുടർന്ന് വീഡിയോ കാണുക.