നാം പുരാതന കാലം മുതലേ മംഗള കാര്യങ്ങളിലും മറ്റും ഉപയോഗിച്ച് വരുന്ന ഒന്നാണ് വെറ്റില.വെറ്റില ഏതൊരു മംഗള കാര്യം തുടങ്ങുന്നതിനു മുമ്പ് അനുഗ്രഹം ലഭിക്കുന്നതിനുവേണ്ടി കാഴ്ചവയ്ക്കുന്ന ഒന്നാണ്. ഈ വെറ്റിലയ്ക്ക് ഒട്ടനവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്. ഇതിൽ ധാരാളമായി തന്നെ വിറ്റാമിനുകളും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറെ അനുയോജ്യമായിട്ടുള്ള ഒന്നാണ് ഇത്. പണ്ടുകാല മുതലേ വേദനസംഹാരിയായി ഇത് ഉപയോഗിക്കാനുള്ളതാണ്.
വേദനയുള്ള ഭാഗത്ത് ഈ ഇല അരച്ചു പുരട്ടുകയാണെങ്കിൽ വേദന പെട്ടെന്ന് തന്നെ മറികടക്കാം. വെറ്റില അരച്ച് തേക്കുന്നത് പോലെ തന്നെ നീര് കുടിക്കുന്നതും ഉള്ളിലെ വേദനകളെ ശമിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെറ്റിലക്ക് കഴിവുള്ളതിനാൽ തന്നെ ഷുഗർ രോഗികൾക്ക് ഇത് ഏറെ സഹായകരമാണ്. കൂടാതെ മുറിവുകൾ ഉണങ്ങുന്നതിനും ഏറെ ഫലപ്രദമാണ് ഇത്.
അതുപോലെതന്നെ ചർമ്മ സംബന്ധം ആയിട്ടുള്ള അലർജി ചൊറിച്ചിൽ ശരീരദുർഗന്ധം എന്നിവയ്ക്ക് എല്ലാമുള്ള ഒരു പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നു കൂടിയാണ് ഇത്. അതുപോലെതന്നെ കുട്ടികളിലെ വിശപ്പില്ലായ്മ മറികടക്കാനും ഇത് ഏറെ സഹായകരമാണ്. കൂടാതെ വെറ്റില ചവച്ചരയ്ക്കുന്നത് വഴി പല്ലുകളുടെയും മോണകളുടെയും കേടുപാടുകൾ നീക്കം ചെയ്യുകയും.
വായക്ക് നല്ല കുളിർമയേകുകയും ചെയ്യുന്നു. കൂടാതെ ദഹനസംബന്ധമായുള്ള മലബന്ധത്തെ ചെറുക്കുവാനും ഇത് ഫലപ്രദമാണ്. ഇത് നമ്മുടെ ശരീരത്തിലേക്ക് പലവിധത്തിൽ കടന്നുകൂടുന്ന വിഷ പദാർത്ഥങ്ങളെ നീക്കം ചെയ്യുന്നതിനും ഉപകാരപ്രദമാണ്. കൂടാതെ ശാരീരിക വേദനകൾ ബുദ്ധിമുട്ടുന്നവർക്ക് വെള്ളത്തിൽ കുളിക്കുന്നത് എല്ലാ വേദനകളെയും മറികടക്കുന്നതിന് പ്രയോജനകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.