നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള രോഗങ്ങളും വന്നുചേരാം.ഇത്തരത്തിൽ വരുന്ന രോഗങ്ങളെ ചെറുക്കുന്നതിന് വേണ്ടി നമ്മുടെ ശരീരം തന്നെ ഒരു പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. ഈ രോഗപ്രതിരോധശേഷിയാണ് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന എല്ലാ രോഗങ്ങളുടെ കാഠിന്യം കുറയ്ക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന ദോഷകരമായിട്ടുള്ള എല്ലാത്തിനെയും പെട്ടെന്ന് തന്നെ മറി കിടക്കാൻ നമ്മെ സഹായിക്കുന്നു.
ഇത്തരത്തിൽ രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ കുറഞ്ഞുവരുന്നതായി കാണുകയാണെങ്കിൽ അത് ഒട്ടനവധി അവസ്ഥകളാണ് സൃഷ്ടിക്കുന്നത്. അതിൽ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അമിതമായിട്ടുള്ള ക്ഷീണം. രോഗപ്രതിരോധ സംവിധാനം പ്രവർത്തനം നടത്തുന്നില്ല എങ്കിൽ അത് ക്ഷീണമായിട്ടാണ് ഓരോരുത്തരിലും പ്രകടമാകുന്നത്. അതുവഴി രാവിലെ ഉറക്കത്തിൽ നിന്ന് എണീക്കുവാനോ മറ്റു ജോലികൾ ചെയ്യാനോ വിമുഖത ഓരോ വ്യക്തികളും കാണിക്കുന്നതാണ്. ഇത്തരത്തിലുള്ള രോഗപ്രതിരോധശേഷിയുടെ കുറവിനെ കാരണമായി കൊണ്ടിരിക്കുന്നത്.
പലതരത്തിലുള്ള വിറ്റാമിനുകളുടെ അഭാവമാണ്. ഇന്നത്തെ കാലത്ത് നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇത്തരത്തിലുള്ള നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഇന്നത്തെ കാലത്തെ ഭക്ഷണ രീതിയിൽ മാറ്റങ്ങൾ വന്നതിനാൽ തന്നെ വിറ്റാമിനുകൾ ശരീരത്തിലേക്ക് എത്തുന്നതിന് അളവും കുറഞ്ഞുവരുന്നു. അതിനാൽ തന്നെ അത്തരത്തിൽ വിറ്റാമിനുകൾ ശരീരത്തിലേക്ക് അധികമായി എത്തുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ വേണം നാമോരോരുത്തരും കഴിക്കാൻ. അതിനായി ഇന്നത്തെ സമൂഹം തെരഞ്ഞെടുക്കുന്ന ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ് ഡ്രിങ്ക്സുകളും.
തുടങ്ങി ദുശീലങ്ങളായ മദ്യപാനം പുകവലി എന്നിങ്ങനെയുള്ളവരുടെ ഉപയോഗം പൂർണ്ണമായോ ഭാഗികമായോ തടയുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ഭക്ഷണരീതികൾക്ക് പകരം ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് പലതരത്തിലുള്ള വിറ്റാമിനുകളുടെയും അഭാവം പ്രതിരോധിക്കാം. ഇത്തരത്തിലുള്ള ഭക്ഷണം ശീലമാക്കുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായിട്ടുള്ള എല്ലാ വിറ്റാമിനുകളുടെ ശരിയായ അളവ് നമ്മുടെ ശരീരത്തിൽ നമുക്ക് ഉറപ്പാക്കാനാകും. തുടർന്ന് വീഡിയോ കാണുക.