നാമോരോരുത്തരുടെയും ശരീരത്തിൽ അത്യന്താപേക്ഷിതമാണ് രക്തം എന്നത്. രക്തം ഓരോ അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ധർമ്മമാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ എല്ലാ ശാരീരിക പ്രവർത്തകർക്കും ഇത് അത്യാവശ്യമാണ്. എന്നാൽ ചില ഭാഗത്തേക്ക് പൂർണമായോ ഭാഗികമായോ രക്തം നിലക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പല കാരണത്താൽ ഇത്തരത്തിൽ ഉണ്ടാകാം. അത്തരത്തിൽ കാലുകളിലെ രക്ത ഓട്ടം പൂർണമായോ ഭാഗികമായോ നിലക്കുന്നത് വഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നത്.
ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടു വരുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ഇതിൽ കാലുകളിലേക്കുള്ള ഞരമ്പുകളിൽ രക്തപ്രവാഹം ഇല്ലാതെ അശുദ്ധ രക്തം കെട്ടിനിൽക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരമൊരു അവസ്ഥയിൽ ഞരമ്പുകൾ തടിച്ചു വീർത്ത് നീല നിറമായിരിക്കുന്നത് നാം ഓരോരുത്തർക്കും കാണാവുന്നതാണ്.
ഇതു തന്നെയാണ് വെരിക്കോസ് വെയിനിന്റെ ആദ്യത്തെ ലക്ഷണവും. അതോടൊപ്പം തന്നെ അസഹ്യം ആയിട്ടുള്ള കാലു വേദനയും ഇതുമൂലം ഓരോരുത്തർക്കും ഉണ്ടാകുന്നു. എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ ഞരമ്പ് തടിച്ചു വീർത്ത ചിലന്തിവലപോലെ കാണണമെന്നില്ല. ചിലർക്ക് അത് വേദനയായും കാലുകളിലെ നീരായും അനുഭവപ്പെടാം. എല്ലാ രോഗങ്ങളെ പോലെ തന്നെ പാരമ്പര്യമായും ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഓരോ വ്യക്തികളിലും കാണപ്പെടുന്നു. അതോടൊപ്പം.
തന്നെ രക്തപ്രവാഹം ഉണ്ടാകുന്ന വാൽവുകൾ ചുരുങ്ങുന്നതും ഇതിന്റെ ഒരു കാരണമാണ്. കൂടാതെ സ്ത്രീകളിൽ ആർത്തവവിരാമം ഉണ്ടാകുമ്പോൾ സ്ത്രീ ഹോർമോണുകളിൽ അഭാവം നേരിടാം. ഇത്തരത്തിൽ ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ വഴിയും വെരിക്കോസ് വെയിൻ ഉണ്ടാകുന്നു. അതുപോലെതന്നെ അമിതഭാരം ഉള്ളവർക്കും ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്നു. അതോടൊപ്പം അമിതമായി നിന്ന് ജോലി ചെയ്യുന്നവരിലും ഇത്തരത്തിൽ വെരിക്കോസ് വെയിൻ രൂപപ്പെടുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.