ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒന്നാണ് ഫാറ്റി ലിവർ. ലിവറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇന്ന് ഇത് പണ്ടുകാലത്തെ അപേക്ഷിച്ച് കൂടുതലായി തന്നെ കാണപ്പെടുന്നു. അതുമാത്രമല്ല ഇന്ന് ഇതിന്റെ ഇരകളിൽ കുട്ടികളും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം. ഇന്നത്തെ ഭക്ഷണരീതിയിൽ വന്ന മാറ്റമാണ് ഇതിന്റെ എല്ലാം പിന്നിൽ.
ഇന്ന് ഓരോരുത്തരും പണ്ടത്തെ ഭക്ഷണരീതിയിൽ നിന്ന് തീർത്തും വിഭിന്നമായി ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് ഡ്രിങ്കുകളും കൂടുതലായി ഉപയോഗിക്കുന്നു. കൂടാതെ മദ്യപാനം പുകവലി എന്നിവയും അമിതമായി തന്നെ ഓരോരുത്തരിലും കാണുന്നു. ഇതുതന്നെയാണ് ഇത്തരത്തിലുള്ള ഫാറ്റി ലിവറുകൾക്ക് കാരണമാകുന്നത്. പൊതുവേ ഇത്തരത്തിലുള്ള ഫാറ്റി ലിവറിനെ ആരും സീരിയസായി എടുക്കാറില്ല.
ഇത് ഉണ്ടെന്നു പറഞ്ഞാലും അതിനെ അവഗണിക്കുകയാണ് പൊതുവേ നാമോരോരുത്തരും ചെയ്യാറുള്ളത്. എന്നാൽ ഇതിനെ ശരിയായ രീതിയിൽ കുറയ്ക്കാൻ ശ്രമിച്ചില്ലെങ്കിൽ ഇത് മാത്രം മതി നമ്മുടെ മരണത്തിന് കാരണമാകാൻ. ഫാറ്റി ലിവർ അമിതമായി കാണുകയാണെങ്കിൽ അത് കിഡ്നിയുടെ പ്രവർത്തനത്തിനും വൃക്കകളുടെ പ്രവർത്തനത്തിനും പൂർണമായിത്തന്നെ ഇല്ലാതാക്കുന്നു.
ഫാറ്റി ലിവർ അതിന്റെ അന്തിമഘട്ടത്തിൽ എത്തുകയാണെങ്കിൽ ലിവർ സിറോസിസ് ലിവർ ക്യാൻസർ എന്നിങ്ങനെ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ഫാറ്റി ലിവർ ഉള്ളവരെ കാഴ്ചയിൽ തന്നെ തിരിച്ചറിയാവുന്നതാണ്. ഫാറ്റി ലിവർ ഉള്ള ഏതൊരു വ്യക്തിക്കുo ശരീരത്തിനേക്കാൾ കൂടുതലായി തന്നെ വയർ കാണപ്പെടുന്നു. വയർ കൂടുതലായി കാണുന്നുണ്ടെങ്കിലും കൈകളും കാലുകളും പൊതുവേ ഇവരിൽ ശോഷിച്ചതായിരിക്കും. അതുപോലെതന്നെ കഴുത്തിലും നെറ്റിയുടെ ഭാഗത്തായിട്ടും കറുത്ത നിറം ഉണ്ടായിരിക്കും. തുടർന്ന് വീഡിയോ കാണുക.