മറ്റു രോഗാവസ്ഥകൾ പോലെ ശരീരത്തിൽ പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് ചൊറിച്ചിൽ എന്ന് പറയുന്നത്. പല കാരണങ്ങളാൽ ഇത്തരത്തിൽ ചൊറിച്ചിൽ ഉണ്ടാകാം. ചിലവർക്ക് ഇത് ചിലന്തിയോ പുഴുവോ പഴുതാരയോ എന്നിങ്ങനെ അരിക്കുന്നതു വഴി ചൊറിച്ചിൽ ഉണ്ടാകാം. ചിലവർക്ക് കഴിക്കുന്ന ഭക്ഷണങ്ങളിലെ അലർജി മൂലവും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. കൂടാതെ ചിലർക്ക് സൂര്യപ്രകാശം ഏൽക്കുന്നത് വഴിയും ചൊറിച്ചിലുകൾ ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള ചൊറിച്ചിലുകൾക്ക് നാം പൊതുവേ അതിന്റെ കാരണം കണ്ടെത്തി അതിനെ മറികടക്കാവുന്ന വഴികളാണ് ചെയ്യേണ്ടത്. അത്തരത്തിൽ പഴുതാര പുഴു ചിലന്തി എന്നിവ ശരീരത്തിൽ അരിക്കുന്നതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലുകളെ നീക്കം ചെയ്യുന്നതിനുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിൽ പ്രധാനമായും നാം ഉപയോഗിക്കുന്നത് മഞ്ഞളും തുളസിയും ആണ്. ഇവ രണ്ടും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതാണ്.
ഇതുരണ്ടും ഒരേസമയം നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും അതിനെ പോഷിപ്പിക്കുന്നതിനും വളരെ അത്യാവശ്യമായ ഘടകങ്ങളാണ്. കൂടാതെ ഇവ രണ്ടും നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുള്ള പദാർത്ഥങ്ങളാണ്. മഞ്ഞളും തുളസിയും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും അതുവഴി ഉണ്ടാകുന്ന രോഗാവസ്ഥകളെ തടയാനും സഹായകമായവയാണ്.
കൂടാതെ ചർമ്മത്തിൽ എവിടെയെങ്കിലും പൊട്ടലുകളോ മുറിവുകളും ഉണ്ടാകുകയാണെങ്കിൽ ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇവയെ ഉണക്കാൻ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ ഇവ രണ്ടും നല്ലവണ്ണം തിരുമ്പി ചൊറിച്ചുള്ള ഭാഗത്ത് ഉരച്ചു കൊടുക്കേണ്ടതാണ്. ഇതുവഴി ആ ഭാഗത്ത് ഉണ്ടാകുന്ന വിഷാംശങ്ങൾ പൂർണമായി നീങ്ങുകയും ചൊറിച്ചിൽ ഇല്ലാതായിത്തീരുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.