പൂക്കളം ഇടുമ്പോൾ ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇനി ഇത്തരം കാര്യങ്ങൾ കണ്ടില്ലാന്ന് നടിക്കരുതേ .

ചിങ്ങമാസം നമുക്ക് ഏറെ പ്രിയപ്പെട്ട മാസമാണ്. ചിങ്ങം മാസത്തിലാണ് സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണം നാള് വരുന്നത്. ഓണത്തിന് വരവേൽക്കുന്നതിനായി നാം അത്തം മുതൽ 10 ദിവസം വരെ വീടുകളിൽ പൂക്കളം ഇടാറുണ്ട്. ചിങ്ങമാസത്തിന്റെ ഒരു പ്രതീകം കൂടിയാണ് പൂക്കളം. ജണ്ടുമല്ലി റോസ് അരളി എന്നിങ്ങനെ ഒട്ടനവധി പൂക്കൾ ആണ് നമ്മുടെ പൂക്കളത്തിൽ സ്ഥാനം പിടിക്കുന്നത് . പൂക്കളത്തെ പൂക്കളാൽ നിർമ്മിച്ച രംഗോലിയായി.

നാം വിശേഷിപ്പിക്കാറുണ്ട്. നിത്യവും പൂക്കളം ഇടുമ്പോൾ അതിൽ ഉപയോഗിക്കാൻ പാടില്ലാത്ത പൂക്കളെയും ഒഴിവാക്കാനാവാത്ത വസ്തുക്കളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത് . നാം പൂക്കളം ഇടുന്ന സ്ഥലം വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടത് ആവുന്നു . വൃത്തിയില്ലാത്ത സ്ഥലത്ത് ഒരിക്കലും പൂക്കളം ഇടാൻ പാടുള്ളതല്ല. ഇത് നമ്മളിലേക്ക് ദോഷങ്ങൾ ക്ഷണിച്ചു വരുന്നതിനെ കാരണമാകുന്നു . അതുപോലെതന്നെ വീട് അടിച്ചുവാരി തുടച്ച് പൂക്കളം ഇടാൻ ശ്രദ്ധിക്കേണ്ടതാണ്.

ശരീര ശുദ്ധിയും മനസ് ശുദ്ധിയും വരുത്തിയതിനു ശേഷം മാത്രമേ പൂക്കൾ പറിക്കാനും ഇടാനും പാടുകയുള്ളൂ . അതുപോലെതന്നെ പൂക്കളമിടുമ്പോൾ സന്തോഷത്തോടെയും നല്ല വിചാരത്തോടെ കൂടി വേണം ഇടുവാൻ. ഇത്തരത്തിൽ പൂക്കളം ഇടുന്നത് നമ്മുടെ വീടുകളിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കുന്നു. കൂടാതെ ചാണകം മെഴുകി അതിന്മേലാണ് നാം ഓരോരുത്തരും പൂക്കളം ഇടേണ്ടത്.

ഇത്തരത്തിൽ ഇടാൻ സാധിക്കുന്നില്ലെങ്കിൽ അല്പം ഉപ്പുവെള്ളമോ മഞ്ഞൾ വെള്ളമോ തെളിച്ചതിനുശേഷം വേണം പൂക്കളം ഇടാൻ . അതുപോലെതന്നെ പൂക്കളം ഇടുന്നതിനുമുമ്പ് കിഴക്കോട്ട് തിരിയിട്ട് വിളക്ക് കത്തിക്കുന്നത് ശുഭകരമാണ്. വിളക്ക് തെളിയിക്കാൻ സാധിക്കാതെ വരുമ്പോൾ മനസ്സിൽ ഗണപതി ഭഗവാനെ വിചാരിച്ചുകൊണ്ട് പൂക്കളം ഇടേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *