എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് അഞ്ചു ലിറ്ററിന് മുകളിൽ ദോശമാവ് എങ്ങനെ അരച്ചെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ മൂന്ന് ഗ്ലാസ് പച്ചരിക്ക് ഒരു ക്ലാസ് ഉഴുന്ന് അല്ലെങ്കിൽ ഒന്നര ഗ്ലാസ് ഉഴുന്ന് ചേർത്ത അരച്ചാലാണ് നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡലി ആയാലും ദോശ ആയാലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത്. ഇന്ന് ഇവിടെ മൂന്ന് കിടിലൻ ടിപ്പുകൾ ആണ് പങ്കുവെക്കുന്നത്. ഈ യൊരു രീതിയിൽ നിങ്ങൾ ദോശമാവ് അരച്ചെടുക്കുകയാണ്.
എങ്കിൽ ഒരു അര ഗ്ലാസ് ഉഴുന്ന് ഉപയോഗിച്ച് തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള ദോശ ആയാലും ഇഡലി ആയാലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ ദോശമാവ് തയ്യാറാക്കി എടുക്കാൻ ആയിട്ട് ആദ്യം തന്നെ മൂന്ന് ഗ്ലാസ് പച്ചരി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പച്ചരിയെടുത്ത അതേ ക്ലാസിന് അര ഗ്ലാസ് ഉഴുന്ന് ആണ് ആവശ്യം ഉള്ളത്. നല്ല ക്വാളിറ്റി ഉള്ള ഉഴുന്ന് എടുക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ സ്പ്ലിറ്റ് ആയിട്ടുള്ള ഉഴുന്ന് എടുക്കരുത്. മുഴുവനായിട്ടുള്ള ഉഴുന്ന് തന്നെ എടുക്കേണ്ടതാണ്.
പിന്നീട് ഇത് നല്ലപോലെ കുതിരാനായി വെക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ നമ്മുടെ മാവ് നല്ല പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. പിന്നീട് ഇത് നല്ലപോലെ ഒന്ന് രണ്ട് വെള്ളത്തിൽ കഴുകിയ ശേഷം കുതിരാൻ വെക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് അഞ്ചുമണിക്കൂർ നേരം കുതിരാനായി വയ്ക്കുക. അതായത് ഫ്രിഡ്ജിലാണ് പച്ചരിയും ഉഴുന്നും കുതിരാനായി വെക്കേണ്ടത്.
ഇതാണ് ഒന്നാമത്തെ ടിപ്പ്. ഒരു അഞ്ചു മണിക്കൂർ സമയം ഫ്രിഡ്ജ്ൽ കുതിർത്ത് വെക്കുക. ഇങ്ങനെ ചെയ്താൽ മാവ് നല്ല പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഒപ്പം തന്നെ പുളിച്ചു പൊവില്ല. പിന്നീട് ആദ്യം ഉഴുന്ന് ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ കൂടി ഒഴിച്ചു അരച്ചെടുക്കുക. പിന്നീട് ആവശ്യമുള്ളത് അരി അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ദോശമാവ് തയ്യാറാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World