ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നത് മായ നിരവധി വാർത്തകൾ നാം ദിവസവും കാണാറുണ്ട്. പല വാർത്തകളുടെയും സത്യാവസ്ഥ അറിയുന്ന സമയം നമ്മൾ ഒന്ന് ഞെട്ടി പോകാറുണ്ട്. ചിലരുടെ അവസ്ഥ കാണുമ്പോൾ ദയനീയത തോന്നുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരാഴ്ചയായി യുവാവ് ഒരേ നിൽപ്പ് തന്നെ കാണുന്ന ഏവരും ഇത് അമ്പരപ്പോടെ ആണ് നോക്കി കാണുന്നത്.
എല്ലാവരും ചിന്തിച്ചു കാണും ഇയാൾ എന്താ ഇങ്ങനെ നിൽക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ഈ യുവാവ്. ക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപമാണ് യുവാവ് നിന്ന നിൽപ്പിൽ തന്നെ ദിവസങ്ങളോളം നിൽക്കുന്നത് കണ്ടത്. പിന്നീട് ഈ യുവാവിനെ പോലീസ് തിരിച്ചു നാട്ടിൽ എത്തിച്ചു. ഒരാഴ്ച മുൻപാണ് മാന്യമായി വസ്ത്രം ധരിച്ച യുവാവ് നഗരത്തിൽ അലഞ്ഞുതിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘം അടുത്തെത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും സംസാരിക്കാൻ യുവാവ് തയ്യാറായില്ല. ഇതോടെ യുവാവിന്റെ ബാഗ് പരിശോധിച്ചു. ബാഗിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബത്തെ വിവരമറിയിച്ചു. ജോലി ലഭിക്കാത്തതിന്റെ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു യുവാവ് എന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.