എല്ലാവരും എത്തിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഐബിഎസ് എന്ന് പറയുന്നത് വൻ കുടലിൽ വരുന്ന അസുഖമാണ്. നമ്മുടെ വൻ കുടൽ ചലനശേഷി കൂടുതൽ ആവുക അല്ലെങ്കിൽ കുറയുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്നത്. ഇത് കൂടുകയാണെങ്കിൽ എപ്പോഴും പോകാനുള്ള ടെൻഡൻസി ആയി വരാറുണ്ട്. ലൂസ് മോഷൻ ആയി പോകാറുണ്ട്. അതുപോലെതന്നെ ചലനം കുറയുകയാണെങ്കിൽ അത് മലബന്ധമായി അനുഭവപ്പെടാറുണ്ട്. ഇനി ഐബിഎസ് പലതരത്തിലുള്ള കാരണങ്ങൾ കാണാറുണ്ട്.
ഇത് നേരത്തെ പറഞ്ഞ ഭക്ഷണ ശീലങ്ങൾ മൂലം വരാറുണ്ട്. ഇതിന്റെ കൂടെ പ്രധാനമായി കാണുന്ന ലക്ഷണം എന്ന് പറയുന്നത് മാനസികമായ പിരിമുറുക്കം ആണ്. നന്നായി മാനസിക ടെൻഷൻ അനുഭവിക്കുന്ന ആളുകളാണെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജോലിസംബന്ധമായ എന്തെങ്കിലും ടെൻഷൻ ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുപോലെതന്നെ എക്സാം ഇന്റർവ്യൂ വരുന്ന സമയത്ത് കാണുന്ന ഒരു പ്രശ്നമാണ് ഐബിഎസ് എന്ന് പറയുന്നത്. അതുപോലെതന്നെ ചില ഹോർമോണുകൾ കൂടുതലായി നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാലും ഇതു വൻകുടൽ ചലന ശേഷി വർദ്ധിപ്പിക്കുകയും ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
അതുപോലെതന്നെ എരിവ് പുളി മസാല കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്ന ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. പിന്നീട് കാണുന്നത് കൂടുതലായി അണുബാധയുള്ള ആളുകളിൽ എന്തെങ്കിലും തരത്തിലെ വൻകുടലിൽ അണുബാധ ഉണ്ടെങ്കിൽ ഇത് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകളിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. അതായത് ഭക്ഷണം കഴിച്ചു ഉടനെ ബാത്റൂമിൽ പോകണമെന്ന് തോന്നുന്നു. ഭക്ഷണം കഴിച്ചാലും വയറിൽ എന്തെങ്കിലും ശബ്ദം കേൾക്കുന്നു.
അതുപോലെതന്നെ ഇടയ്ക്കിടക്ക് തേട്ടൽ ഉണ്ടാവുക. അതുപോലെതന്നെ വയറിളക്കം മല ബന്ധം തുടങ്ങിയ പ്രശ്നമുണ്ടാവുന്നത്. ഈ ബുദ്ധിമുട്ടുകൾ എല്ലാം കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള ആളുകളിൽ തടി കുറയുക രക്തത്തിന്റെ അളവ് കുറയുക. ഈ പ്രശ്നങ്ങളെല്ലാം കണ്ടവരാറുണ്ട്. ഇത്തരത്തിലുള്ള ആളുകളെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നാമത്തെ ഭക്ഷണശീലമാണ്. നമുക്കറിയാം നമ്മുടെ ജീവിതരീതിയിലുള്ള മാറ്റങ്ങളും ഭക്ഷണരീതികൾ ആണ് ഇത്തരത്തിലുള്ള അസുഖങ്ങളും നമ്മുടെ ശരീരത്തിൽ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr