നമ്മുടെ വീടിന്റെ പരിസരപ്രദേശങ്ങളിലും വഴിയരികിളിലും പറമ്പുകളിൽ എല്ലാം കാണുന്ന ഒരു ചെടിയായിരിക്കും എരിക്ക്. ഇതിനെപ്പറ്റി എല്ലാവർക്കും ഒരു കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. നമ്മൾ ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളിൽ പുറമേ നല്ല ഒരു വേദസംഹാരിയായി ഉപയോഗിക്കാവുന്ന പ്രധാനപ്പെട്ട ഒരു ഔഷധമാണ് എരിക്ക്. വിവിധ പുരാതന ചികിത്സകളിലും എരിക്കിന് ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് നമ്മുടെ പറമ്പുകളിലും റോഡ് സൈഡിലും എല്ലാം ധാരാളം അത് ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെടിയായി മാറി ഇത്.
ഇതിന്റെ ആരോഗ്യ ഔഷധഗുണങ്ങളെ പറ്റി കൂടുതൽ ഒന്നും അധികം ആർക്കും അറിയില്ല. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമായി ഇത് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ധാരാളം വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും എല്ലാം മാറ്റിയെടുക്കാൻ ഈയൊരു സസ്യത്തിന് നല്ല കഴിവുണ്ട്. രണ്ട് തരത്തിലാണ് എരിക്ക് കാണാൻ കഴിയുക.
നീലയും വെള്ളയും പൂക്കളോട് കൂടി വിഭാഗവും അതുപോലെതന്നെ വെളുപ്പും പച്ചയും കലർന്ന പൂക്കൾ ഉണ്ടാകുന്ന വിഭാഗവും. നിങ്ങൾ നല്ല രീതിയിൽ പരിപാലിച്ചില്ലെങ്കിലും നല്ല വെയിൽ ഉള്ള ഭാഗങ്ങളിൽ നല്ല രീതിയിൽ തന്നെ വളരുന്ന ഒരു ചെടിയാണ് ഇത്. ഇവയെ മന്ദാര പുഷ്പങ്ങൾ എന്നും അറിയപ്പെടുന്നുണ്ട്. ഒരേസമയം വിഷവും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള വ്യത്യസ്തമായ ചെടിയാണ് ഇത്. ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള വെള്ള എരിക്ക് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും.
സുഖപ്പെടുത്താനുമുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചികിത്സയിൽ നാട്ടു വൈദ്യന്മാരുടെ ഇടയിൽ വളരെ പ്രാധാന്യമുള്ള ഒരു ചെടി കൂടിയാണ് ഈ വെള്ള എരിക്ക് എന്ന് പറയുന്നത്. ഇതിന്റെ വെര് മുതൽ കറ വരെ വളരെയേറെ ഔഷധ പ്രാധാന്യമുള്ളവയാണ്. ആയുർവേദ ചികിത്സയിൽ ഇതിന്റെ വേര് ഇതിൽ ഉള്ള തൊലി കറ ഇല പൂവ് എന്നിവയെല്ലാം തന്നെഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena