ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഓരോരുത്തരും കണ്ടു വരാറുണ്ട്. പലരും പറയുന്ന പരാതിയാണ് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാല് നിലത്ത് വയ്ക്കാൻ കഴിയുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ. എന്നാൽ പിന്നീട് കുറച്ച് നടന്നു കഴിയുമ്പോൾ ഇത്തരത്തിൽ കാലുകളിൽ ഉണ്ടാകുന്ന വേദന മാറി പോകാറുണ്ട്. കൂടുതൽ സമയം നിന്ന് വർക്ക് ചെയ്യുന്നവരിൽ അതായത് ട്രാഫിക് പോലീസ് നേഴ്സ് ടീച്ചർമാർ കണ്ടക്ടർമാർ എന്നിവർക്ക് എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. പല ആളുകളും ചെയ്യുന്നത് ആദ്യം ഇത്തരത്തിലുള്ള വേദന വരുമ്പോൾ സാധാരണ ഒരു വേദനസംഹാരി എടുത്തു കഴിക്കുകയാണ് പതിവ്.
മറ്റുചിലരാകട്ടെ ഒരിക്കൽ ഡോക്ടറെ കണ്ടു കാണും ആ മരുന്ന് തന്നെ സ്ഥിരമായി കഴിക്കുന്നവർ ഉണ്ടാകും. നമ്മുടെ വീട്ടിലിരുന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കും ഞാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ചിലര് പറയുന്ന പ്രശ്നം ഒരുപാട് നിൽക്കുന്ന സമയത്ത് കാലിന്റെ ഉപ്പൂറ്റിയിൽ വേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ തടിയുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുപോലെതന്നെ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
പല ആളുകളും ചെയ്യുന്നത് ആദ്യം ഇത്തരത്തിലുള്ള വേദന ഉണ്ടാകുമ്പോൾ ഡോക്ടറുടെ സഹായം ഇല്ലെങ്കിലും വേദന കുറയ്ക്കാനുള്ള കാര്യം പോലും ചെയ്യാതെ വേദനസംഹാരി കഴിക്കുകയാണ് പതിവ്. ഇത് കഴിക്കുന്നത് ശരിയാണോ. ഇത് ഇടയ്ക്കിടയ്ക്ക് നല്ലതല്ല. പ്രധാനമായും ഇത്തരത്തിലുള്ള ഉപ്പൂറ്റി വേദന ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട്. അത് എന്തെല്ലാമാണ് നോക്കാം. പ്രധാനമായും മൂന്നു കാരണങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ കാരണം പ്ലാന്റർ ഫെസൈറ്റിസ് എന്ന പ്രശ്നമാണ്. കാലിന്റെ അടിയിൽ കട്ടിയുള്ള പാടയുണ്ട് ഇതിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫ്ലമേഷൻ ഉണ്ടാകുന്ന സമയത്ത് ഇത്തരത്തിലുള്ള വേദന ഉണ്ടാകാം.
ഇത് ഏതെല്ലാം രീതിയിലാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. കൂടുതൽ സമയം നിൽക്കുന്ന സമയത്ത്. അതുപോലെതന്നെ എവിടെയെങ്കിലും വീണിട്ടുണ്ട് എങ്കിൽ. ചിലർ നടക്കുമ്പോൾ ഒരു ഭാഗത്തേക്ക് മാത്രമാണ് കൂടുതൽ പ്രഷർ കൊടുക്കുന്നത്. ഇത് ഇത്തരം പ്രശ്നങ്ങൾക്ക് പെട്ടെന്ന് കാരണമാകാം. അതുപോലെതന്നെ തുടർച്ചയായി ഉപയോഗിക്കുന്നത് വളരെ നേർത്ത ചെരുപ്പുകൾ ആണെങ്കിൽ ഇത് വളരെ ഹാർഡ് ആയിരിക്കും. ഇത്തരത്തിൽ ഹാർഡ് ആയി ഉള്ളത് ഉപയോഗിക്കുന്നത് കാലുകൾക്ക് അത്ര ഗുണം ചെയ്യുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr