ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പേരയ്ക്ക. നിരവധി ആരോഗ്യ ഗുണങ്ങൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്യാൻസർ പോലും പ്രതിരോധിക്കാനുള്ള കഴിവ് ധാരാളമായി പേരക്കയിൽ അടങ്ങിയിട്ടുണ്ട്. തൊടിയിലും വീട്ടുമുറ്റത്തും അധികം പരിചരണം ഇല്ലാതെ തന്നെ വളരുന്ന ഒരു മരം കൂടിയാണ് ഇത്. ഇതിന്റെ ഫലമായി പേരയ്ക്കയുടെ ഗുണങ്ങൾ വർധിച്ചാൽ തീരുകയില്ല.
ഒരു ചെലവുമില്ലാതെ തന്നെ ആരോഗ്യപരിപാലനത്തിന് പേരയ്ക്ക നൽക്കുന്ന ഗുണങ്ങൾ കുറച്ചൊന്നുമല്ല. ദഹന പ്രശ്നങ്ങൾ മുതൽ പ്രമേഹത്തിന് കൊളസ്ട്രോളിനും കാൻസർ പ്രശ്നങ്ങൾ പോലും പ്രതിരോധിക്കാനുള്ള കഴിവ് പേരക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ ബി ട്ടു ഫൈബർ മഗ്നീഷ്യം പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമായി ഒന്നാണ് പേരക്ക. സാധാരണ വലുപ്പമുള്ള ഒരു ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഗുണങ്ങളെക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. പേരയിലയും പേരക്ക എല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിനും വളരെയേറെ ഉപയോഗിക്കാവുന്ന ഒന്നാണ്.
ഹൃദയ ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വൈറ്റമിൻ സി പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യുന്നുണ്ട്. നേരിയ ചുവപ്പ് കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളം അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.
സാധാരണ രോഗങ്ങളായ പനി ചുമ ജല ദോഷം എന്നിവയിൽ നിന്നും രക്ഷനേടാൻ ദിവസവും ഒരു പേരക്ക വീതം കഴിച്ചാൽ മതി. ഇത് ഏത് രീതിയിൽ വേണമെങ്കിലും കഴിക്കാവുന്നതാണ്. ഇതുകൂടാതെ പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രൊസ്റ്റേറ്റ് ക്യാൻസർ സ്തന അർബുദം വായിൽ ഉണ്ടാകുന്ന ക്യാൻസർ എന്നിവ തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്. കാഴ്ച ശക്തി നിലനിർത്താൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ എ. ഇതിനായി നിരവധി മരുന്നുകളും വിപണിയിൽ ലഭ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health