ശരീരത്തിൽ കാണുന്ന ചില പ്രശ്നങ്ങൾ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ജീവിതത്തിൽ ഒരിക്കൽ എങ്കിലും എല്ലാവർക്കും നെഞ്ചിരിച്ചിൽ അനുഭവപ്പെട്ടു കാണും. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കാത്തവർ വളരെ കുറവാണ്. എന്താണ് നെഞ്ചരിച്ചിൽ എന്തിന് പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു രോഗ ലക്ഷണമാണ്. വയറ്റിൽ സാധാരണ ദഹനത്തിന് ആവശ്യമായ അമ്ലം അന്യനാളത്തിന് അകത്തേക്ക് കയറി വരുന്ന സമയത്ത് ഉണ്ടാകുന്നലക്ഷണമാണ് നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ. ഇതിന്റെ കൂടെ തന്നെ പുളിച്ചു തികെട്ടൽ ഉണ്ടാകാറുണ്ട്.
ഇത് ആളുകൾ കിടക്കുമ്പോഴും കുനിയുമ്പോഴും എല്ലാം കൂടുതൽ ആകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. സാധാരണ കൂടുതൽ പ്രശ്നങ്ങളില്ലാത്ത ഒരു അസുഖമാണ് ഇത്. എന്നാൽ ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് പലരും ഉണ്ടാക്കുന്നുണ്ട്. എന്നാൽ പല പോലും മരുന്നുകൾ കഴിച്ചു കഴിയുമ്പോൾ ഇത് താൽക്കാലികമായി മാറിക്കിട്ടുന്ന അവസ്ഥയിൽ കാണാറുണ്ട്. എന്നാൽ ഇത് താൽക്കാലിക ആശ്വാസം മാത്രമാണ്. കാരണം മരുന്നു നിർത്തി ക്കഴിയുമ്പോൾ വീണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് കാണാം. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ ചികിത്സച് മാറ്റാവുന്നതാണ്.
എന്നാൽ ചില അവസരങ്ങളിൽ ഇത്തരം പ്രശ്നങ്ങൾക്ക് ഗൗരമായി തന്നെ കാണേണ്ട ആവശ്യമാണ്. കാലങ്ങളായി ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരികയും പിന്നീട് ഇതിന്റെ ഭാഗമായി അനനാളത്തിൽ മുറിവുകൾ ഉണ്ടാവുകയും ചെയ്യുമ്പോൾ വിഴുങ്ങുമ്പോൾ ചില സമയങ്ങളിൽ എരിച്ചിൽ വേദന ഉണ്ടാകാറുണ്ട്. ആസിഡ് കയറിവന്നതു കൊണ്ട് കുറേക്കാലമായി ഉണ്ടാകുമ്പോൾ അന്നനാളം ചുരുങ്ങി കഴിഞ്ഞാൽ വിഴുങ്ങാനുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ അതിൽ നിന്ന് രക്തസ്രാവം വരാൻ സാധ്യതയുണ്ട്. ചില ആളുകളിൽ അന്ന നാളത്തിലുള്ള പാടയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം.
ഇത്തരം പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താതിരുന്നാൽ പിന്നീട് ഇത് ക്യാൻസർ ആയി മാറാനുള്ള ചെറിയ റിസ്ക് കൂടിയുണ്ട്. ഇത് വളരെ വിരളമായി കാണുന്ന ഒരു പ്രശ്നമാണ് എങ്കിലും ഇതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് വിഴുങ്ങുമ്പോൾ ഉള്ള വേദന മരുന്ന് കഴിച്ചിട്ടും ലക്ഷണങ്ങൾ കുറയാതിരിക്കുക രക്തസ്രാവം ഉണ്ടാവുക ഇതിന്റെ ഭാഗമായി അനിമിയ പ്രശ്നങ്ങളും ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam