നമ്മുടെ ചുറ്റിലും പലതരത്തിലുള്ള സസ്യ ജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിനും നിരവധി തരത്തിലുള്ള ഔഷധഗുണങ്ങൾ കാണാൻ കഴിയും. നമ്മുടെ പറമ്പിൽ അതുപോലെതന്നെ തൊടികളിലും കാണുന്ന ഔഷധഗുണമുള്ള സസ്യമാണ് കീഴാർനെല്ലി. നിരവധി അസുഖങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പ്രത്യേക മരുന്ന് കൂടിയാണിത്. കീഴാർനെല്ലിയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കാണാൻ അത്ര വലിപ്പമുള്ള ഒന്നല്ല എങ്കിലും ഔഷധഗുണങ്ങളുടെ കാര്യത്തിൽ കീഴാർനെല്ലി ഒരു വലിയ സംഭവം തന്നെയാണ്.
മഞ്ഞപ്പിത്തത്തിൽ നിന്നും രക്ഷനേടാനുള്ള ഏറ്റവും മികച്ച ഔഷധം കൂടിയാണ് കീഴാർനെല്ലി. മഞ്ഞപിത്തത്തിൽ നിന്ന് രക്ഷനേടാൻ ഏറ്റവും മികച്ച ഔഷധം കൂടിയാണ് ഇത്. ഇത് ഇടിച്ചു പിഴിഞ്ഞ് നീര് എടുത്ത ശേഷം പത്തു മില്ലി വീതം പശുവിൻ പാലിൽ ചേർത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം തടയാൻ സഹായിക്കും എന്ന് പറയുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഫിലാന്തിന്‍ ഹൈപ്പോ ഫിലാന്തിന്‍ എന്നീ രാസ ഘടകങ്ങളാണ് മഞ്ഞപ്പിത്തം കുറയ്ക്കാനായി സഹായിക്കുന്നത്.
കരളിന്റെ ആരോഗ്യ ശക്തിപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. വൈറൽ ബാധ വഴി കരളിൽ ഉണ്ടാവുന്ന ഹെപ്പടൈറ്റിസ് ബി എന്ന രോഗത്തിൽ നിന്ന് മുക്തി നേടാൻ ഇത് സഹായിക്കുന്നുണ്ട്. മൂത്രശയ രോഗങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണ് കീഴാർനെല്ലി. ഇതിന്റെ നീര് കുടിക്കുന്നത് വളരെ നല്ലതാണ്. കീഴാർനെല്ലി ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേത്തിന് നല്ല ഒരു മരുന്ന് കൂടിയാണ്.
സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാർനെല്ലിക്ക് പ്രമേഹവും പരിധിയിൽ നിർത്താൻ സാധിക്കുന്നതാണ്. ഇത് ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്. ഇല്ലെങ്കിൽ ഇതിന്റെ ഇല്ല ചവച്ച് കഴിച്ചാലും മതിയാകും. കൂടാതെ ഔഷധഗുണങ്ങളുള്ള കീഴാർനെല്ലി ശരീരത്തിന്റെ മുറിവിനും ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാൻ സാധിക്കുമെന്ന് ആയുർവേദം പറയുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Reenas Green Home