ഒരു മരത്തെയാണ് ഇവിടെ ഇന്ന് നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്നത്. അശോക മരം ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കും എങ്കിലും അറിയാത്തവരും നിരവധിയാണ്. ഈ മരത്തിന്റെ തണൽ അനുഭവിക്കുന്നതും പൂ കാണുന്നത് പോലും ഉന്മേഷമാകുന്നതു കൊണ്ടുതന്നെയാണ് ആയുർവേദ ആചാര്യന്മാർ ശോകം അകറ്റുന്ന വൃക്ഷം ആയി അശോകത്തേ കാണുന്നത്. അശോക മരത്തിന്റെ ഇലകൾ നിരവധി മതപരമായ ചടങ്ങുകളിലും ശുഭസൂചകങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ്.
ഇന്ത്യൻ ജ്യോതിഷം അനുസരിച്ച് അശോക വൃക്ഷം ഒരാളുടെ വേദനയും ദുഃഖവും മാറ്റി അവന്റെ ജീവിതത്തിൽ പേര് പ്രശസ്തിയും സമൃദ്ധിയും നൽകുന്ന ഒന്നാണ്. സാമ്പത്തിക പ്രശ്നങ്ങൾ വിവാഹ പ്രശ്നങ്ങളെ എന്നിവ മാറ്റിയെടുക്കാനും. മംഗല്യ ദോഷം കുറക്കാനും ഇത് വളരെയേറെ ഉപയോഗിക്കുന്നത്. തലയണയുടെ അടിയിൽ അശോക വൃക്ഷത്തിന്റെ വേര് സൂക്ഷിക്കുന്നത് ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിക്കുന്നു എന്നാണ് വിശ്വാസം.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ മരത്തെക്കുറിച്ച് ഇതിന്റെ ആയുർവേദ ഔഷധഗുണങ്ങളെക്കുറിച് ആണ്. അശോക മരത്തിന്റെ ഉണങ്ങിയ തണ്ട് പുറന്തൊലി പൂക്കൾ എന്നിവയുടെ പ്രയോഗം വേദനയും അതുപോലെതന്നെ മറ്റു രോഗങ്ങളും സുഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒന്നാണ്.
വൃക്ഷത്തിന്റെ വിത്തുകൾ പൂക്കൾ പുറന്തൊലി എന്നിവ വിവിധതരം രോഗങ്ങൾ ചികിത്സിക്കാനായി ഇന്ത്യയിൽ ധാരാളം ടോണിക്കില്കളിലും ക്യാപ്സൂളുകളിലും ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ഇലകൾക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. പനി ജലദോഷം അണുബാധ തുടങ്ങിയ രോഗങ്ങളെ നീക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.