ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ നമ്മുടെ ഭക്ഷണശീലം ശ്രദ്ധിച്ചാൽ കഴിയുന്നതാണ്. ഇത്തരത്തിൽ നമ്മുടെ വീട്ടിൽ വളരെ സുലാഭമായി ലഭിക്കുന്ന ഒന്നാണ് ജീരകം. കറികളിലും മറ്റും ഉപയോഗിക്കുന്ന ജീരകം ആരോഗ്യഗുണങ്ങൾ വളരെയേറെ നൽകുന്ന ഒന്നാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ പോലും ഉപയോഗപ്രദമായ ഒന്നാണ് ഇത്. മഗ്നീഷ്യൻ പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങി.
നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിലും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള ഘടകങ്ങളും ഇതിൽ വളരെയേറെ സഹായകരമാണ്. അയൻ നല്ലൊരു കലവറ കൂടിയാണ് ജീരകം. ജീരകവെള്ളം തിളപ്പിച്ച് കുടിക്കുക നമ്മളിൽ പലരുടെയും ഒരു ശീലമാണ്. പലരും ചിലപ്പോൾ രുചിക്ക് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
എന്നാൽ ജീരക വെള്ളം ഉപയോഗിക്കുന്ന വഴി നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നതാണ്. രാത്രിയിൽ കിടക്കുന്ന സമയത്ത് ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളം കുടിച്ചു കിടന്നു നോക്കൂ ഗുണങ്ങൾ നിസ്സാരമല്ല. ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല പരിഹാരം കൂടിയാണ്. രാത്രിയിൽ ഇത് വയറിന് വളരെയേറെ സുഖം നൽകുന്ന ഒന്നാണ്.
ഇതുമൂലം രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മല ബന്ധം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. കൊളസ്ട്രോൾ തടയാനുള്ള നല്ല വഴി കൂടിയാണ് ഇത്. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായകരമാണ്. ബിപി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു മാർഗം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.