പഴങ്ങളും പച്ചക്കറികളും എന്നും ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. അത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായതും ബാല്യകാലത്തെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നതുമായ പഴവർഗ്ഗമാണ് ചാമ്പക്ക. നമ്മുടെ തൊടികളിൽ സർവ്വസാധാരണമായി നട്ടുവളർത്തുന്ന ചെറിയ വൃക്ഷമാണ് ചാമ്പക്ക.
മറ്റു പഴങ്ങൾക്ക് കിട്ടിയിട്ടുള്ള സ്വീകാര്യതയൊന്നും ചാമ്പക്കക്ക് കിട്ടിക്കാണില്ല. അവധിക്കാലങ്ങളിൽ ചാമ്പച്ചോട്ടിൽ ബാല്യം ചിലവാക്കിയവരും ഉണ്ടാകും. കൈവെള്ളയിൽ കുറച്ച് ഉപ്പിട്ട ശേഷം അതിൽ ചാമ്പക്ക തൊട്ട് ആസ്വദിച്ചു കഴിഞ്ഞ കുട്ടിക്കാലം ചിലരുടെയെങ്കിലും ഓർമ്മയിൽ എന്നും കാണും. അതേസമയം ഇന്നത്തെ കാലത്ത് ആകട്ടെ ആർക്കും വേണ്ടാതെ പഴുത്ത താഴെ വീണുപോകുന്ന ചീഞ്ഞു പോകുന്ന ചാമ്പക്കയാണ് കാണാൻ കഴിയുക.
ഇങ്ങനെ വെറുതെ കളയുന്ന ഈ പഴത്തിനുള്ളിൽ നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ അടങ്ങിയിട്ടുള്ള ഔഷധഗുണങ്ങൾ അറിഞ്ഞാൽ ഒരു ചാമ്പക്ക പോലും വെറുതെ കളയാൻ ആരും തയ്യാറാകില്ല. ചാമ്പക്ക ഉള്ളി ചാമ്പക്ക കുടുങ്ങി പല പേരുകളിലും ഇത് കാണപ്പെടുന്നുണ്ട്. റോസ് ചുവപ്പ് നിറങ്ങളിൽ ഇവ കാണപ്പെടുന്നു. പലപ്പോഴും ഇത് ഫ്രിഡ്ജിൽ കേടുകൂടാതെ.
സൂക്ഷിക്കാൻ സാധിക്കും. ശരീരത്തിലെ ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ വയറിളക്കം ഉണ്ടാകുമ്പോഴും കഴിക്കാൻ നല്ലതാണ് ഇത്. ക്യാൻസർ തടയാനും ചാമ്പക്കക്ക് കഴിവുണ്ട് എന്ന് പറയപ്പെടുന്നു. ഉണക്കി അച്ചാർ ഇടാനും ഇത് സഹായിക്കുന്നു. ഇത് തിമിരം ആസ്മ തുടങ്ങിയ അസുഖങ്ങൾക്കുള്ള പരിഹാരമാർഗമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.