ബ്രേക്ക് ഫാസ്റ്റ്ന് ദോശ അല്ലെങ്കിൽ ഇടലി തയ്യാറാക്കുന്നവരാണ് എല്ലാവരും. എന്നാൽ ദോശമാവ് നല്ല രീതിയിൽ പതഞ്ഞു പൊങ്ങണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ്. നല്ല മൊരിഞ്ഞ ദോശ ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലേ. ഇതുപോലെ നല്ല മൊരിഞ്ഞ ദോശ കിട്ടണമെങ്കിൽ മാവ് നല്ല പെർഫെക്റ്റ് ആയിരിക്കണം.
നല്ല സോപ്പ് പോലെ പറഞ്ഞു പൊങ്ങിയ മാവ് ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ മൊരിഞ്ഞ ദോശ കിട്ടുകയുള്ളൂ. മാവ് നല്ല പോലെ പതഞ്ഞു പൊങ്ങാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതുപോലെതന്നെ ഗ്യാസ് ലാഭിക്കാൻ അതുപോലെതന്നെ സമയം ലാഭിക്കാം കുക്കറിൽ തന്നെ വെന്തു കുഴഞ്ഞു പോകാതെ വളരെ പെർഫെക്റ്റ് ആയി തന്നെ അഞ്ചു മിനിറ്റിൽ ചോറ് വയ്ക്കാനുള്ള ടിപ്പു ഇവിടെ പറയുന്നുണ്ട്.
ദോശ ഉണ്ടാക്കാൻ രണ്ട് ഗ്ലാസ് പച്ചരിയും ഒരു ഗ്ലാസ് ഉഴുന്നുമാണ് എടുക്കുന്നത്. പിന്നീട് ഒരു കാൽ ടീസ്പൂൺ ഉലുവ കൂടി ചേർക്കുന്ന നല്ലപോലെ വാഷ് ചെയ്ത് എടുക്കുക. അരിയും ഉഴുന്നും നല്ലപോലെ കുതിർന്നു വീർത്തു വരുമ്പോൾ ഇത് അരച്ചെടുക്കാവുന്നതാണ്. അറക്കുന്ന സമയത്ത് ഒരു കപ്പ് ചോറ് കൂടി ആഡ് ചെയ്യാവുന്നതാണ്. അരച്ചശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഒരു ടീസ്പൂൺ ഉപ്പ് കൂടി ആഡ് ചെയ്യുക പിന്നീട്.
എല്ലാവരുടെ വീട്ടിലും ഉണ്ടാവുന്ന ചപ്പാത്തി കോലിന്റെ ഒരു ഭാഗം കൊണ്ട് മാവ് നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പിറ്റേദിവസം പതഞ്ഞ് പൊന്തി വരുന്നതാണ്. അഞ്ചു മിനിറ്റ് നല്ലപോലെ ഇളക്കി കൊടുത്തശേഷം വേണം ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കാൻ. ഇങ്ങനെ ചെയ്താൽ പിറ്റേദിവസം മാവ് നല്ലതുപോലെ പതഞ്ഞു പൊങ്ങുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.