നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും അടുക്കളയിൽ കാണുന്ന ഒന്നാണ് ഉലുവ. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നു കൂടിയാണ് ഉലുവ. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന ഒന്നാണ് ഇത്. ഒരേസമയം തന്നെ ഭക്ഷണമായും ശരീരത്തിന് ആവശ്യമായ മരുന്ന് ആയും ഉപയോഗിക്കാൻ കഴിയുന്ന ഔഷധമാണ് ഉലുവ. ഇന്ത്യൻ മെഡിസിനിൽ പ്രത്യേകിച്ച് ആയുർവേദത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ.
ഉലുവയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ അയൺ ആണ് ഇതു കൂടാതെ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ ധാരാളം ഫൈബർ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ഇത് നിരവധി ഗുണങ്ങൾ ആണ് നൽകുന്നത്. കൂടാതെ ഇതിനകത്ത് അടങ്ങിയിട്ടുള്ള ആൽക്കലോടുകൾ നമ്മുടെ പല രോഗങ്ങളും പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന പല ജീവിതശൈലി അസുഖങ്ങളും മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഏറ്റവും കൂടുതലായി ഉലുവയിലെ പ്രശ്നങ്ങൾ കണ്ടുവരുന്നത് വയറ്റിലാണ്. പ്രത്യേകിച്ച് നെഞ്ചിരിച്ചൽ പോലുള്ള അവസ്ഥയിൽ ഭക്ഷണത്തിൽ ചേർത്ത് കഴിയ്ക്കാവുന്ന ഒന്നാണ് ഇത്. കൂടാതെ അസിഡിറ്റി ഗ്യാസ് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് ഉലുവ പൊടിച്ചു കഴിക്കുന്നത് വയറ്റിലെ അസ്വസ്ഥത മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. അമിതമായ നെഞ്ചരിച്ചിലുള്ളവർ ഉലുവ പൊടിച്ച് അൽപം മോരിൽ ചേർത്ത് കഴിക്കുന്നത് കാണാറുണ്ട്.
ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയത് കൊണ്ട് തന്നെ മലബന്ധം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പൈൽസ് രോഗങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. അതുപോലെതന്നെ വാതരോഗങ്ങൾ കുറയ്ക്കാനുള്ള കഴിവും ഉലുവയിൽ ഉണ്ട്. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും ഉലുവ വളരെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.