ഉണക്കമീൻ ഇഷ്ടമില്ലാത്തവർ ആരാണ്. കറി ഒന്നുമില്ലാത്ത സമയത്ത് വെറുതെ ഉണക്കമീൻ കൂട്ടി ഭക്ഷണം കഴിക്കാൻ എന്താണ് രുചി അല്ലേ. ഇത്തരത്തിൽ ഉണക്കമീൻ കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. മാത്രമല്ല എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നുകൂടിയാണ്. നമ്മൾ എല്ലാവരും വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ്.
പലർക്കും ഇത് വലിയ ഇഷ്ടമായിരിക്കും. ഉണക്കമീൻ പുറത്തു നിന്ന് വാങ്ങുമ്പോൾ വിശ്വസിച്ച് കഴിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും. കാരണം ഇത് എവിടെയാണ് ഉണക്കുന്നത് ഇതിലെന്താണ് ചേർക്കുന്നത് എന്നൊക്കെ ആലോചിക്കാറുണ്ട്. ഇത് പലപ്പോഴും കഴിക്കാൻ തന്നെ തോന്നാതെ പോകാറുണ്ട്. ഇനി ഇങ്ങനെ ചിന്തിക്കേണ്ട ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണക്കമീൻ തയ്യാറാക്കാം. ഏതു മീനും ചെറിയൊരു രീതിയിൽ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്.
ഇതിനു വേണ്ടി വെയില് കൊടുക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എവിടെ ഉണ്ടാക്കിയെടുക്കുന്നത് സ്രാവ് ആണ്. പച്ച സ്രാവ് മുറിച്ചെടുത്ത് നന്നായി കഴുകി എടുത്തു വെക്കുക. പിന്നീട് ഒരു പാത്രം എടുക്കുക തുടർന്ന് മീൻ പരത്തി ആ പാത്രത്തിൽ വച്ച് കൊടുക്കുക. പിന്നീട് ഇതിനു മുകളിലേക്ക് ആയി കല്ലുപ്പ് വിതറി കൊടുക്കുക. പിന്നീട് അടുത്ത ലെയർ മീൻ ഇതിനു മുകളിൽ വച്ച് കൊടുക്കുക.
വീണ്ടും ബാക്കിയുള്ള മീൻ ഇതിനു മുകളിലായി വച്ച് കൊടുക്കാം. അതിനുശേഷം മുകളിലൂടെ ഉപ്പ് നന്നായി വിതറി കൊടുക്കുക. പിന്നീട് ആ പാത്രം അടച്ചുവയ്ക്കുക. പിന്നീട് രാവിലെ എടുക്കുമ്പോൾ വെള്ളം വാർന്നു കാണും. ഈ വെള്ളം കളയുക. പിന്നീട് വീണ്ടും ഇതിലും മുകളിലൂടെ നിറയെ ഉപ്പ് വിതറി കൊടുക്കുക. പിന്നീട് ഈ പാത്രം അടച്ച് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആറ് ദിവസം ഫ്രിഡ്ജിൽ വെച്ച ശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.