ഫ്ലക്സ് സീഡ് എന്ന് കേട്ടിട്ടുണ്ടോ. നിരവധിപേർക്ക് അറിയാവുന്ന ഒന്നാണ് ഇത്. അറിയാത്തവരും ഉണ്ടാകാം. അതിന്റെ ആരോഗ്യഗുണങ്ങളും ഇത് നൽകുന്ന സൗന്ദര്യ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിച്ച് കുടവയർ കുറയ്ക്കാം. ഇത് യഥാർത്ഥത്തിൽ രണ്ടു നിറങ്ങളിൽ ആണ് കാണാൻ കഴിയുക. ബ്രൗൺ നിറങ്ങളിൽ ഇത് കാണാൻ കഴിയും.
കൂടാതെ ലൈറ്റ് യെലോ സീഡി ലും ഇത് കാണാൻ കഴിയും. ഇത് സൂപ്പർ ഫുഡിൽ പെട്ട ഐറ്റം ആണ്. കാർബോഹൈഡ്രേറ്റ് അളവ് വളരെ കുറഞ്ഞ തോതിലും. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ഫ്ലാക്സ് സീഡ്. ഇതിൽ പ്രധാനപ്പെട്ട ഒമേഗാ ത്രീ ഫാറ്റി ആസിഡ്. ഫൈബർ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെതന്നെ എല്ലുകളുടെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും തലച്ചോറിന്റെ പ്രവർത്തനവും എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഇതുപോലെ ഏറ്റവും പ്രധാനപ്പെട്ടതും ആശ്വാസം നൽകുന്ന ഒന്നാണ് കുടലിന്റെ ആരോഗ്യം. ഇത് കഴിക്കുമ്പോൾ കുടലിൽ ഉള്ള നല്ല ബാക്ടീരിയകൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു.
ഇത് നമ്മുടെ ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ വിറ്റാമിൻ കുറവ് മിനറൽസ് കുറവ് എന്നിവ കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അമിതമായ തടി ഉള്ളവരും ഭാരം കുറയ്ക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.