വയർ സംബന്ധമായ നിരവധി ബുദ്ധിമുട്ടുകളും ആയി നടക്കുന്ന നിരവധി പേരുണ്ട്. പലരും സ്വയം ചികിത്സ നടത്തുന്നവരാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ നേരത്തെ മനസ്സിലാക്കി ചികിത്സിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവും കൂടുതൽ കേൾക്കുന്നതും ഗ്യാസ് എന്നതാണ്. നമ്മുടെ സമൂഹത്തിൽ ഇരുപത് മുതൽ മുപ്പത് ശതമാനം ആളുകൾ ഇത്തരം പ്രശ്നങ്ങൾ കാലങ്ങളായി അനുഭവിക്കുന്നവരാണ്. ഇതിന്റെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകളും നമ്മുടെ ഇടയിലുണ്ട്.
വയറിൽ കാണുന്ന ഈ ബുദ്ധിമുട്ട് ഗ്യാസ് ആയി കരുതുകയും വയറുമായി യാതൊരു ബന്ധവുമില്ലാത്ത രോഗങ്ങൾ ഗ്യാസ് എന്ന് തെറ്റിദ്ധരിച്ച് പല വിപത്തുകളും വരുത്താറുണ്ട്. ഗ്യാസ് ഉണ്ടാക്കുന്ന രോഗങ്ങൾ എന്തെല്ലാം ആണ്. എന്തെല്ലാം ലക്ഷണങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. ഇവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗ്യാസ് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണ് എന്ന് നോക്കാം.
4 പ്രയാസങ്ങളാണ് ഗ്യാസ് എന്ന് പറയുന്നത്. വയറിന്റെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചിൽ. രണ്ടാമത് വയറിലെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന. മൂന്നാമത് വയറു വീർത്തു വരുന്ന അവസ്ഥ. ഭക്ഷണം മുൻപ് കഴിച്ച് അത്ര വീണ്ടും കഴിക്കാൻ കഴിയാത്ത അവസ്ഥ. ഇവയാണ് പ്രധാനമായും ഗ്യാസ് എന്ന് പറയുന്നത്. എന്തെല്ലാം രോഗങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത് എന്ന് നോക്കാം. വയറിലുണ്ടാകുന്ന പുണ്ണുകൾ.
ഭക്ഷണത്തിലൂടെ അല്ലെങ്കിൽ കുടിക്കുന്ന വെള്ളത്തിലൂടെ എത്തുന്ന ബാക്ടീരിയകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.