വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗ്യാസ് തന്നെയാണ്. വെള്ളം തിളപ്പിക്കാൻ തുടങ്ങി. ചോറ് വേവിക്കാൻ വരെ ഉപയോഗിക്കുന്നത് ഗ്യാസ് ആണ്. അതുകൊണ്ടുതന്നെ ഒരു മാസം എങ്കിലും ഗ്യാസ് ലഭിച്ചാൽ ഭാഗ്യം എന്ന് തന്നെ പറയാം. എന്നാൽ ഗ്യാസ് ആറുമാസം വരെ ഉപയോഗിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
രാത്രി ഉറങ്ങാൻ പോകുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം സിലിണ്ടറിൽ റെഗുലേറ്റർ ഓഫ് ആക്കുക എന്നതാണ്. കാരണം അതിലൂടെ ഗ്യാസ് പുതിയതായി പോകാൻ സാധ്യത കൂടുതലാണ്. ഗ്യാസ് അധികമായി ഉപയോഗിക്കാതെ സമയത്തും ഇത് ചെയ്യുന്നത് നല്ലതാണ്. വെള്ളം ചൂടാക്കുന്ന സമയത്ത് മൂടിവെച്ച് ചൂടാക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തിളക്കും.
മൂന്നാമതായി കുളിക്കാൻ വെള്ളം തിളപ്പിക്കുമ്പോൾ ഗ്യാസടുപ്പിൽ തിളപ്പിക്കാതെ ഇരിക്കുക. അങ്ങനെ ചെയ്താൽ തന്നെ ഒരു മാസം ലഭിക്കുന്ന ഗ്യാസ് മൂന്ന് മാസം വരെ ഉപയോഗിക്കാൻ കഴിയുന്നതാണ്. അടുപ്പിൽ വെള്ളം കാച്ചി കുളിക്കുമ്പോൾ ആണ് ഒരുപാട് സിലിണ്ടർ പോകുന്നത്. അതുപോലെ തന്നെ പുട്ട് ഉണ്ടാകുന്ന സമയത്ത് ധാരാളം സമയവും ഗ്യാസ് നഷ്ടമാണ്.
ഇത് ഒറ്റയടിക്ക് തന്നെ അഞ്ചാറു പേർക്കുള്ള പുട്ട് ഉണ്ടാക്കുകയാണെങ്കിൽ നിരവധി ഗ്യാസ് ലാഭിക്കാൻ സാധിക്കും. ഇഡ്ഡലി വെക്കുന്ന സമയത്ത് മുട്ട പിന്നെ വേറെ പുഴുങ്ങാൻ നിൽക്കേണ്ട ആവശ്യമില്ല. അതിലെ വെള്ളത്തിൽ തന്നെ പുഴുങ്ങി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.