ഒന്നല്ല ഒന്നിലധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചാമ്പക്ക. ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരുപാട് പഴവർഗ്ഗങ്ങൾ നാം കണ്ടിട്ടുള്ളതാണ്. ഓരോന്നിനും ഒന്നിലധികം ഗുണങ്ങൾ ശരീരത്തിലെ നൽകാൻ കഴിയും. പല പഴങ്ങളും അല്ല വിലയാണ് മാർക്കറ്റിൽ. എന്നാൽ മാർക്കറ്റിൽ ലഭ്യമായ പഴങ്ങളെക്കാൾ ഏറെ ഗുണം ചെയ്യുന്നവയാണ് നമ്മുടെ വീട്ടുമുറ്റത്ത് ലഭിക്കുന്ന പഴങ്ങൾ. എന്നാൽ അത്തരം പഴങ്ങളുടെ ഗുണങ്ങൾ പലപ്പോഴും തിരിച്ചറിയാറില്ല.
ഇത്തരത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഒരു സസ്യമാണ് ചാമ്പ. നിരവധി വീടുകളിൽ ഇത് കാണാൻ കഴിയും. അവധി സമയത്ത് സ്കൂൾ ജീവിത സമയത്തും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു ചാമ്പ. മധുരവും പുളിയും ഇടകലർന്ന ചാമ്പ വിറ്റാമിൻ സിയുടെ കലവറയാണ്. കൂടാതെ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ നാരുകൾ കാൽസ്യം നിയാസിൻ ഇരുമ്പ് എന്നിവയും ചാമ്പക്ക യിൽ സുലഭമായി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഒന്നാണ് ചാമ്പക്ക. ചാമ്പയ്ക്ക കുരു ഉൾപ്പെടെ ഉണക്കിപ്പൊടിച്ച് പൊടിരൂപത്തിൽ ഭക്ഷണത്തിനു ഭക്ഷണത്തിനും വെള്ളത്തിനും ഒപ്പം ഉപയോഗിക്കുന്നത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. വയറിളക്കം ശർദ്ദി തുടങ്ങിയവ പിടിപെട്ട വർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയാനും ചാമ്പക്ക വളരെ നല്ലതാണ്.
വേനൽക്കാലത്ത് ചാമ്പ ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമായ ഒന്നാണ്. സൂര്യാഘാതം പോലെ സൂര്യരശ്മി ശരീരത്തിൽ ഏൽക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ചാമ്പക്ക ഉത്തമ ഔഷധമാണ്. ഫംഗസ് ചില ബാക്ടീരിയകൾ എന്നിവ മൂലമുണ്ടാകുന്ന അണുബാധ പ്രതിരോധിക്കാനും ഉത്തമമാണ് ചാമ്പക്ക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.