വീട്ടിലെ പരിസര പ്രദേശങ്ങളിലും മറ്റും വളരെ കൂടുതലായി കണ്ടുവരുന്ന ഒരു ചെടിയാണ് കൊടിത്തൂവ. പറമ്പുകളിലും തൊടിയിലും വഴിയരികിലും ഇത് കാണാൻ കഴിയും. പലപ്പോഴും ഈ സസ്യങ്ങൾ പിഴുത് കളയുകയാണ് പതിവ്. പല പേരുകളിലും അറിയപ്പെടുന്ന ഒന്നാണ് ഇത്.
ചൊറിയണം ആനത്തുമ്പ കഞ്ഞിത്തൂവ എന്ന പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഇലകൾ പലപ്പോഴും നാം മാറ്റി നിർത്തുകയാണ് പതിവ്. കാരണം ഇത് ദേഹത്ത് സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ ആണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ ചൊറി തുമ്പ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചൂടുവെള്ളത്തിൽ ഇത് ഇടുകയാണെങ്കിൽ ചൊറിച്ചിൽ മാറുന്നതാണ്.
മഴക്കാലങ്ങളിൽ ഇവ കൂടുതലായി കാണാൻ കഴിയും. അതിനാൽ തന്നെ പറിച്ചു കളയുന്ന ഈ ചെടിക്ക് ഒരുപാട് ആരോഗ്യഗുണങ്ങൾ ഉണ്ട്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. എന്നാൽ ഇപ്പോൾ ഇത് കാണാൻ കഴിയാത്ത അവസ്ഥയാണ്.
ഇതിനെ കുറിച്ചുള്ള അറിവുകൾ പുതിയ തലമുറയ്ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇവിടെ പറയുന്നത് കൊടിത്തൂവയെ കുറിച്ചാണ്. ഇത് കറികൾക്ക് ഉപയോഗിക്കാറുണ്ട് ഇതുകൊണ്ട് ചായ ഉണ്ടാകാറുണ്ട് അതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.