നിരവധി ഗുണങ്ങൾ ശരീരത്തിൽ നൽകുന്ന ഒരുപാട് സസ്യജാലങ്ങൾ ഉണ്ട്. ഓരോന്നിനും അതിന്റെ തായ ഔഷധഗുണങ്ങൾ കാണാൻ കഴിയും. കോവലിന്റെ ഔഷധഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കോവക്ക യെ കുറിച്ച് പച്ചക്കറിയാണ് എന്നല്ലാതെ മറ്റ് എന്താണ് നിങ്ങൾക്ക് അറിയുക. കോവയ്ക്ക ഒരു മഹാ സംഭവം തന്നെയാണ്. ഏതു കാലാവസ്ഥയിലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന പഴം ആണ് ഇത്.
വലിയ രീതിയിൽ ശല്യങ്ങൾ ഇല്ലാതെ സ്വയം വളർന്നു വരുന്ന ഒന്നാണ് ഇത്. പ്രത്യേക പരിഗണന ഒന്നും വേണ്ട. മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ്. കോവക്കയുടെ ഇലയും കായും എല്ലാം തന്നെ ഒരുപോലെ ഉപയോഗപ്രദമാണ്. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം തലച്ചോറ് വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നുണ്ട്.
മാത്രമല്ല ശരീര മാലിന്യങ്ങൾ നീക്കി ശരീരം സംരക്ഷിക്കാൻ കോവക്കക്ക് ഉള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. ഇളംകോവക്ക അല്ലെങ്കിൽ മൂക്കാത്തത് പച്ചക്ക് കഴിക്കാവുന്നതാണ്. പ്രമേഹരോഗികൾക്ക് രോഗശമനത്തിന് ഏറ്റവും ഏറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ് കോവക്ക.
പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിൻ ആണ് ഇത്. ഒരു പ്രമേഹരോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിക്കുകയാണ് എങ്കിൽ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉതേജിപ്പിക്കുകയും കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കുകയും നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും കഴിയുന്നതാണ്. ഇതിന്റെ ഇലക്കും നിരവധി ഔഷധഗുണങ്ങളുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.