നാരങ്ങയും ഒലിവ് ഓയിലും ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. നമ്മുടെ അടുക്കളയിൽ ലഭ്യമായവ ആണ് ഇവ. എന്നാൽ പലപ്പോഴും ഇതിന്റെ ഗുണങ്ങൾ അറിയാതെ പോവുകയാണ് പതിവ്. നാരങ്ങാനീരും ഒലിവ് ഓയിലും ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ആരോഗ്യം മെച്ചപ്പെടുത്താനും വളരെ ഉത്തമമായ ഒന്നാണ് നാരങ്ങാനീരും ഒലിവ് ഓയിലും ചേരുന്ന മിശ്രിതം. ഇത് കഴിക്കുന്നത് ഉന്മേഷം പ്രദാനം ചെയ്യാനും ഉത്തമമാണ്.
വിറ്റാമിൻ സി പൊട്ടാസ്യം വിറ്റാമിൻ ബി സിക്സ് വിറ്റാമിൻ-എ തയാമിൻ നിയാസിൻ അയൺ മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാൽ നാരങ്ങയിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയ പഴമാണ്. ഇങ്ങനെ നാരങ്ങയും ഒലിവ് ഓയിലും ചേർത്ത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒലിവ് ഓയിൽ ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ്. നാരങ്ങയും ഹൃദ്രോഗത്തിന് കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ്.
രണ്ടും ചേർന്നാൽ ഹൃദയാരോഗ്യത്തിന് നല്ല മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നു. ശരീരത്തിൽ വിഷാംശങ്ങൾ പലപ്പോഴും അടിഞ്ഞു കൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഒലിവോയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ഇത് തടയുന്നു. നാരങ്ങയിൽ ധാരാളമായി ആന്റി ആക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദഹനം എളുപ്പമാക്കാനും രക്തം ശുദ്ധമാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
കൂടാതെ രാവിലെ ഇത് കഴിക്കുന്നത് മലബന്ധ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്ന ഒന്നാണ്. നല്ല ഒരു വേദനസംഹാരി കൂടിയാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.