പുട്ടുകുറ്റി യും മാങ്ങയും ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ഭക്ഷണപദാർത്ഥങ്ങൾ നാം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വ്യത്യസ്തമായവ എന്ത് തന്നെയായാലും അത് പരീക്ഷിച്ചു നോക്കാനുള്ള ഇഷ്ടം എല്ലാവർക്കും ഉണ്ടാകും. പ്രത്യേകിച്ചും വീട്ടിൽ വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്ക് വെറുതെ നേരമ്പോക്ക് പോലെയെങ്കിലും.
ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാൽ വെറുതെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ ഗുണം ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മാങ്ങ നന്നായി കഴുകിയശേഷം തോലോടുകൂടി ചെറുതായി കട്ട് ചെയ്യുക. പിന്നീട് അതിലേക്ക് ഉപ്പ് ചേർക്കുക. പിന്നീട് നന്നായി കുഴയ്ക്കുക. പിന്നീട് പുട്ടുകുറ്റി എടുത്തു അതിലേയ്ക്ക് മാങ്ങ കഷ്ണങ്ങൾ ഇടുക.
ആവി വന്ന ആ ഒരു പുട്ട് കുടത്തിൽ മേലെ വെച്ച് രണ്ട് മിനിറ്റ് ആവി കൊള്ളിക്കുക. സാധാരണ ആവി ഒന്നു കൊളിച്ചാൽ മതി. പുട്ട് വേവിക്കുന്ന പോലെ വേവിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാർ ആണ് ഇത്. ഇങ്ങനെ ആവി കയറ്റിയ മാങ്ങയിൽ മുളകുപൊടി ഇഞ്ചി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഉലുവ പൊടിച്ചത് ആണ്. പിന്നീട് ആവശ്യത്തിന് കായം പൊടി ചേർക്കുക. വിനാഗിരി ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ അച്ചാർ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഊണിനു മുമ്പ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് അച്ചാർ ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.