നാമോരോരുത്തരും നമ്മുടെ അടുക്കളയിൽ പലതരത്തിലുള്ള എളുപ്പവഴികളും പരീക്ഷിക്കുന്നവരാണ്. അത് ഭക്ഷണം പാകം ചെയ്യുന്നതിൽ ആണെങ്കിലും ഭക്ഷണം സൂക്ഷിച്ച് വയ്ക്കുന്നതിൽ ആണെങ്കിലും ഒരുപോലെ തന്നെയാണ്. ഇത്തരത്തിൽ നമ്മുടെ അടുക്കളയിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. ഇത്തരം ടിപ്പുകൾ വളരെയധികം പ്രയോജനകരമാണ് ഓരോ അടുക്കളയിലും. അത്തരത്തിൽ നമ്മുടെ വീടുകളിൽ അരിയും ധാന്യങ്ങളും എല്ലാം.
ഡപ്പകളിലാക്കിയിട്ടാണ് സൂക്ഷിച്ചു വയ്ക്കാറുള്ളത്. ഇത്തരത്തിൽ എത്രതന്നെ അടച്ചുറപ്പുള്ള പാത്രങ്ങളിൽ സൂക്ഷിച്ചു വെച്ചാലും പലപ്പോഴും അതിൽ ചെള്ളും പ്രാണികളും എല്ലാം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നാം പലപ്പോഴും ഇത്തരം ധാന്യങ്ങൾ കളയാറാണ് പതിവ്. എന്നാൽ ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ ഒരു പ്രാണിപോലും ധാന്യങ്ങളിൽ കടക്കാതെ നമുക്ക് സൂക്ഷിക്കാവുന്നതാണ്. അത്തരത്തിൽ അരിയും ധാന്യങ്ങളും കേടുവരാതിരിക്കാൻ നമുക്ക് ഇട്ടുവയ്ക്കാവുന്ന ഒന്നാണ് ഗ്രാമ്പു.
ഒരു നൂലിൽ മൂന്നുനാലു ഗ്രാമ്പൂ കെട്ടിയിട്ട് അത് അരി പാത്രത്തിലേക്ക് ഇറക്കിയ അരി കൊണ്ട് മൂടി വയ്ക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ മറ്റൊരു മാർഗമാണ് ആര്യവേപ്പിന്റെ ഇല. ഈച്ചകളെയും പ്രാണികളെയും മറ്റും ഒഴിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു പ്രകൃതിദത്ത മരുന്ന് തന്നെയാണ് ഇത്. ഇതൊരു തണ്ടോടിച്ച് അരിയിലും മറ്റും താഴ്ത്തി വയ്ക്കുകയാണെങ്കിൽ.
വളരെ പെട്ടെന്ന് തന്നെ പ്രാണികൾ അപ്രത്യക്ഷമാകും. അതുപോലെതന്നെ വയ്ക്കാവുന്ന ഒന്നാണ് വച്ച മുളകും. അതുപോലെ തന്നെ പലപ്പോഴും ഇഡലിയും ദോശയും എല്ലാം ഉണ്ടാക്കുമ്പോൾ മാവ് പതഞ്ഞ് പൊന്തി വരാതിരിക്കാറുണ്ട്. എന്നാൽ ഒരു സ്പൂൺ പഞ്ചസാര ചേർത്ത് ഉഴുന്ന് വരക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മാവ് പൊന്തി വരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.