സോഫ്റ്റ് ഇഡഡലി ഉണ്ടാക്കാൻ ഇനി അര ഗ്ലാസ് ഉഴുന്നേ വേണ്ടൂ. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ…| Perfect dosa batter recipe

Perfect dosa batter recipe : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ദോശയും ഇഡലിയും. ദോശയും ഇഡ്ഡലിയും നല്ല രുചികരമായി വരണമെങ്കിൽ മാവ് നല്ലവണ്ണം വീർത്തു പൊന്തി വരേണ്ടതാണ്. അതിനായി തന്നെ നാം ഓരോരുത്തരും അരി എടുക്കുന്ന അതേ അളവിൽ ഉഴുന്നെടുത്ത് വെള്ളത്തിലിട്ട് അരച്ചെടുത്തതാണ് ദോശമാവ് തയ്യാറാക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ തയ്യാറാക്കുമ്പോൾ വളരെയധികം ഉഴുന്ന്.

   

എടുക്കേണ്ടതായി വരുന്നു. അരിയുടെ നേർപകുതി ഒഴുന്നെങ്കിലും നല്ലവണ്ണം സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കുന്നതിനും ദോശ ഉണ്ടാക്കുന്നതിനും ആവശ്യമായ വരുന്നു. എന്നാൽ അര ഗ്ലാസ് ഉഴുന്നുകൊണ്ട് 3 ഗ്ലാസ് അരിയും ചേർത്ത് സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലിയും ദോശയും എല്ലാം ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിൽ മൂന്നു ഗ്ലാസ് അരിക്ക് അര ഗ്ലാസ് നിറയെ ഉഴുന്ന് വേണ്ട.

എന്നാൽ പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ദോശയും ഇഡലിയും എല്ലാം കിട്ടുകയും ചെയ്യും. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത്മൂന്നു ഗ്ലാസ് അരിക്ക് അര ക്ലാസ് ഉഴുന്നെടുത്ത് കുതിരാൻ വെക്കേണ്ടതാണ്. അഞ്ചു മണിക്കൂർ സമയമെങ്കിലും അരിയും ഉഴുന്നും കുതിരാൻ വയ്ക്കണം. ഇത്തരത്തിൽ അരിയും ഉഴുന്നും വെള്ളത്തിലിട്ട് വെച്ച് കഴിഞ്ഞാൽ അത് ഫ്രിഡ്ജിലേക്ക് മാറ്റിവയ്ക്കേണ്ടതാണ്.

ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ അരഞ്ഞു കിട്ടുകയും മിക്സി ചൂടാകാതെ ഇരിക്കുകയും അതുവഴി മാവ് ചൂടാകാതെ എത്ര ദിവസം വേണമെങ്കിലും കേട് കൂടാതെ ഇരിക്കുകയും ചെയ്യുന്നു. ഉഴുന്ന് വെള്ളത്തിൽ ഇടുമ്പോൾ അതിൽ അല്പം ഉലുവയും വെള്ളത്തിൽ ഇടേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.