പലതരത്തിലുള്ള രോഗങ്ങൾ ഉള്ള ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം കാണുന്ന രോഗങ്ങളാണ് സ്ത്രീജന്യ രോഗങ്ങൾ. അത്തരത്തിൽ സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫൈബ്രോയിഡ് അഥവാ ഗർഭാശയ മുഴുകൾ. പണ്ടുകാലo മുതലേ സ്ത്രീകളിൽ കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് ഇത്. എന്നാൽ അന്നത്തെ കാലത്ത് വാർദ്ധക്യത്തിൽ മാത്രം സ്ത്രീകളിൽ കണ്ടുവന്നിരുന്ന ഈ ഗർഭാശയ മുഴകൾ ഇന്നത്തെ സ്ത്രീകളിൽ മുപ്പതുകൾ കഴിയുമ്പോൾ തന്നെ കാണുന്നു.
ഇത്തരത്തിൽ ഗർഭാശയത്തിലെ അതോടനുബന്ധിച്ച് ഓവറികളിലോ മുഴകൾ ഉണ്ടാവുന്നതാണ്. ഈ മുഴകൾ ചെറുതും വലുതും ആകാം. ഇത്തരത്തിൽ മുഴകൾ ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സ്ത്രീകൾക്ക് ഉണ്ടാക്കുന്നത്. നടുവേദന വയറുവേദന ആർത്തവത്തിലെ ക്രമക്കേടുകൾ ആർത്തവ രക്തസ്രാവം എന്നിങ്ങനെ പല അസ്വസ്ഥതകൾ ആണ് ഇത് സൃഷ്ടിക്കുന്നത്.
ഇത്തരത്തിലുള്ള അസ്വസ്ഥതകൾ നേരിടുമ്പോൾ സ്കാനിങ്ങിലൂടെ ആണ് ഇത് തിരിച്ചറിയുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പണ്ടുകാലo മുതലേ നാം ചെയ്തിരുന്നത് ഓപ്പൺ സർജറികളാണ്. ഗർഭാശയത്തിലെ വലിയ മുഴകൾ നീക്കം ചെയ്യുന്നതിനു വേണ്ടിയാണ് ഓപ്പറേഷനുകൾ നടത്താറുള്ളത്. എന്നാൽ ഇന്നത്തെ മെഡിസിൻ വളരെയധികം വിപുലമാക്കപ്പെട്ടതിനാൽ തന്നെ സർജറികൾ കൂടാതെ.
ഗർഭാശയ മുഴകളെ നീക്കം ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ഓപ്പറേഷനുകൾ കൂടാതെ ഗർഭാശയമുള്ള നീക്കം ചെയ്യുന്ന പ്രക്രിയയെ ഫൈബ്രോയ്ഡ് എംബോളിസേഷൻ എന്നാണ് പറയുന്നത്. ഈ പ്രക്രിയയിലൂടെ നമ്മുടെ കൈയിലെ ഞരമ്പിലൂടെ ഒരു ട്യൂബ് ഗർഭാശയത്തിലേക്ക് കടത്തിവിടുകയും അതിലൂടെ ഒരു മരുന്ന് ഇഞ്ചക്ട് ചെയ്തു അവിടെയുള്ള മുഴകളെ കരിയിച്ചു കളയുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.