വായയിലെ കാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും ആരും തിരിച്ചറിയാതെ പോകരുതേ.

ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടുവന്നിരുന്ന ഈ രോകാവസ്ഥ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴി കുട്ടികളിൽ വരെ കാണുന്നു. അത്തരത്തിൽ ഇന്ന് ഏറ്റവും അധികം നമ്മുടെ സമൂഹത്തിൽ കാണാൻ സാധിക്കുന്ന ഒരു കാൻസർ ആണ് വായയിലെ കാൻസർ. ഇത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്.

ഇത്തരത്തിലുള്ള ക്യാൻസർ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്. ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് മാറി വരുന്ന ജീവിതശൈലി തന്നെയാണ്. ധാരാളം കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി ഓരോരുത്തരിലും ഈ കാൻസർ രൂപം കൊള്ളുന്നു. അതുപോലെ തന്നെ പുകയില മദ്യപാനം മയക്കുമരുന്ന് പാൻ മസാലകൾ എന്നിങ്ങനെയുള്ളവരുടെ.

അമിതമായിട്ടുള്ള ഉപയോഗം വായയിൽ കാൻസറിനെ കാരണം ആകുന്നു. അതിനാൽ തന്നെയാണ് സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരിൽ ഇത് കാണുന്നത്. അതുപോലെ പുകവലിയും മദ്യപാനവും ഒട്ടും ഇല്ലാത്തവരിലും കാൻസർ കാണാവുന്നതാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വായിൽ ശുചിത്വം ഇല്ലാത്തതാണ്. മൂർച്ച കൂടിയ പല്ലുകൾ പല്ലുകൾ ക്രമം തെറ്റിയിരിക്കുക എന്നിവയും ഇതിന്റെ കാരണങ്ങളാണ്.

ഇത്തരത്തിൽ മൂർച്ച കൂടെ പല്ലുകൾ അവിടെയും ഇവിടെയും വായയിൽ തട്ടി മുറിവുകൾ ഉണ്ടാവുകയും പിന്നീട് അത് ഉണങ്ങാതെ വ്രണമായി മാറുകയും പിന്നീട് അത് കാൻസർ ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ വായയിൽ കാൻസർ ഉണ്ടാകുമ്പോൾ ഏറ്റവുമധികം കാണുന്ന ലക്ഷണം എന്ന് പറയുന്നത് വായയിൽ ഉണ്ടാകുന്ന ദശ വളർച്ചയാണ്. തുടർന്ന് വീഡിയോ കാണുക.