പലതരത്തിലുള്ള രോഗങ്ങളാണ് നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ ഏറ്റവും അധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ചിക്കൻപോക്സ്. ഇതിനെ ആദ്യ കാലഘട്ടങ്ങളിൽ പലതരത്തിലുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ദൈവത്തിന്റെ ശാപമായും ഇത്തരം രോഗങ്ങളെ പണ്ടുകാലത്തുള്ളവർ കണ്ടിരുന്നു. എന്നാൽ പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് ഈയൊരു രോഗാവസ്ഥയ്ക്ക് പലതരത്തിലുള്ള മരുന്നുകളും ട്രീറ്റ്മെന്റുകളും കണ്ടുപിടിച്ചു കഴിഞ്ഞു.
ഇത് ഒരു വയറസ് പരത്തുന്ന രോഗാവസ്ഥയാണ്. ശ്വസിക്കുന്ന വായുവിലൂടെയും വിയർപ്പിലൂടെയും എല്ലാം ഇത്തരം ഒരു രോഗം മറ്റുള്ളവരിൽ പകരുന്നു. ഇത് തുടക്കത്തിൽ ചെറിയ പനിയോട് കൂടിയാണ് ശരീരത്തിൽ കാണുന്നത്. പനി അവസാനിക്കുന്നതോടുകൂടി ശരീരങ്ങളിൽ അവിടെയും ഇവിടെയുമായി ചെറിയ പോളങ്ങൾ കാണുകയും ചെയ്യുന്നു. തുടക്കത്തിൽ ഇത്തരം പോളങ്ങൾ ഉടൽ ഭാഗങ്ങളിലാണ് കാണുന്നത്. പിന്നീട് കൈകളിലേക്കും കാലുകളിലേക്കും തലയിലേക്കുമെല്ലാ0 ഇത് വ്യാപിക്കുന്നു.
ഇത്തരത്തിൽ ശരീരത്തിൽ പോളങ്ങൾ ഉണ്ടാകുമ്പോൾ അസഹനീയമായ ശാരീരിക വേദനയാണ് ഉണ്ടാകുന്നത്. ശരിയായിവിധം എഴുന്നേറ്റ് നടക്കുവാനോ ഉറങ്ങുവാനോ ഒന്നും സാധിക്കാത്ത തരത്തിലുള്ള വേദനയായിരിക്കും ഇതിനെ ഉണ്ടാകുന്നത്. ഈ ഒരു ചിക്കൻപോക്സ് 14 ദിവസം മുതൽ 20 ദിവസം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ചിക്കൻപോക്സ് ഉണ്ടാകുമ്പോൾ കാണപ്പെടുന്ന കുമിളകൾ എല്ലാതും.
ഒരേ തരത്തിൽ ഉള്ളവ ആയിരിക്കണമെന്നില്ല. ചിലത് വെള്ളം നിറഞ്ഞിട്ടുള്ള കുമിളകളും പൊട്ടാൻ പ്രയാസകരമായിട്ടുള്ള കുമിളകളും ആകാം. ഇത്തരത്തിലുള്ള കുമിളകൾ ചിലത് പൊട്ടിപ്പോവുകയും പിന്നീട് വീണ്ടും വരുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരം ഒരു കുമിളകൾ ശരീരത്തിൽ കാണുമ്പോൾ ഏതൊരു ഡോക്ടർക്കും ക്ലിനിക്കൽ ടെസ്റ്റിലൂടെ അത് തിരിച്ചറിയാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.