Fatty liver diet foods : ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് കരൾ രോഗങ്ങൾ. പണ്ടുകാലത്തും കരൾ രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലത്ത് അതിന്റെ വ്യാപ്തി കൂടിക്കൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത് മദ്യപിച്ചിരുന്നവരിൽ മാത്രം കണ്ടിരുന്ന ഇത്തരത്തിലുള്ള കരൾ രോഗങ്ങൾ ഇന്ന് മദ്യം ഒരുതുള്ളി പോലും തൊടാത്തവരിൽ കാണുന്നു. അത്തരത്തിൽ നമ്മുടെ കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ എന്ന് പറയുന്നത്.
നമ്മുടെ കരളിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ്. കഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശങ്ങളെയും ഫാറ്റുകളെയും എല്ലാം ശുദ്ധീകരിച്ച് എടുക്കുന്ന ഒരു അവയവമാണ് കരൾ. അതോടൊപ്പം തന്നെ ദഹനരസമായ പിത്തരസത്തെ ഉത്പാദിപ്പിക്കുന്നതും കരൾ തന്നെയാണ്. കരൾ രക്തത്തെ ശുദ്ധീകരിക്കുമ്പോൾ അവയിൽ അമിതമായി അടങ്ങിയിട്ടുള്ള വിഷാംശങ്ങളും കൊഴുപ്പുകളും എല്ലാം ലിവറിൽ അടിഞ്ഞുകൂടുകയും അതിന്റെ ഫലമായി ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇതുണ്ടാക്കാത്തതിനാൽ തന്നെ ഇത് മറ്റു പല രോഗങ്ങൾക്കുള്ള അൾട്രാസൗണ്ട് എടുക്കുമ്പോൾ ആണ് തിരിച്ചറിയാറുള്ളത്. ഇത്തരത്തിലുള്ള ഫാറ്റി ലിവർ സ്റ്റേജ്123 കഴിയുകയാണെങ്കിൽ അടുത്തത് എന്ന് പറയുന്നത് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള അവസ്ഥയാണ്. ധാരാളം കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ.
കഴിക്കുന്നതും ഫാസ്റ്റ് ഫുഡുകളിൽ മറ്റു അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ ശരീരത്തിൽ എത്തുന്നതും വ്യായാമം ഇല്ലാത്തതും അമിതവണ്ണവും അമിതമായി ആഹാരം കഴിക്കുന്ന രീതിയും എല്ലാം ഫാറ്റി ലിവറിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥയെ പൂർണമായും മറികടക്കണമെങ്കിൽ ഭക്ഷണങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരണം. തുടർന്ന് വീഡിയോ കാണുക.