ചർമം വെട്ടിത്തിളങ്ങാനും ഡ്രൈനസ് മാറാനും ഇതു മാത്രം മതി. കണ്ടു നോക്കൂ.

പറഞ്ഞറിയിക്കാൻ സാധിക്കാത്ത തരത്തിൽ ധാരാളം ഔഷധമൂലമുള്ള ഒരു ഫലവർഗ്ഗമാണ് പപ്പായ. ഒട്ടുമിക്ക വീട്ടിലും പപ്പായയുടെ ഉണ്ടാകുന്നു. അതിനാൽ തന്നെ വളരെ സുലഭമായി തന്നെ പപ്പായ നമുക്ക് ലഭിക്കുന്നതാണ്. പപ്പായയിൽ ധാരാളം ആന്റിഓക്സൈഡുകളും മിനറൽസും വിറ്റാമിനുകളും അടങ്ങിയതിനാൽ ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെയും ചർമ്മത്തന്റെ സംരക്ഷണത്തിനും ഒരുപോലെ സഹായകരമാണ്. ഇതിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയതിനാൽ.

തന്നെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ഇത്. അതുപോലെ തന്നെ ധാരാളം നാരുകളാൽ സമ്പുഷ്ടമാണ് പപ്പായ. അതിനാൽ തന്നെ പപ്പായയുടെ ഉപയോഗം നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുന്നു. അതിനാൽ മലബന്ധം ഫിഷർ പൈൽസ് ഗ്യാസ്ട്രബിൾ വയറുവേദന തുടങ്ങിയ രോഗങ്ങളെ ചെറുക്കുവാനും പപ്പായ സഹായിക്കുന്നു. പപ്പായയിൽ ഷുഗർ വളരെ കുറവായതിനാൽ തന്നെ ഡയബറ്റിക് പേഷ്യൻസിനു പോലും ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്ന ഒരു ഫലവർഗ്ഗമാണ് ഇത്.

ഇതിൽ വിറ്റാമിൻ സി ധാരാളമായി തന്നെ അടങ്ങിയതിനാൽ ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉയർത്തുകയും അതുവഴി നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ അണുബാധകളെയും വൈറസുകളെയും ചെറുക്കാൻ കഴിയുന്നു. അതോടൊപ്പം തന്നെ നമ്മുടെ രക്തധമനകളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊളസ്ട്രോളുകളെ തടയാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇതിനെ സാധിക്കുന്നു.

കൂടാതെ പപ്പായയിൽ കലോറി വളരെ കുറവ് ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇത്തരത്തിലുള്ള പപ്പായ ചർമത്തിനും അനുയോജ്യമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾ ചർമ്മങ്ങൾ നേരിടുന്ന മുഖക്കുരു കറുത്ത പാടുകൾ ചുളിവുകൾ വരകൾ എന്നിവയ്ക്ക് എതിരായി പ്രവർത്തിക്കുന്നു. തുടർന്ന് വീഡിയോ കാണുക.