ഇന്നത്തെ സമൂഹത്തെ ആളുകളുടെ മരണത്തിന് ഏറ്റവും അധികം കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. അതിൽ തന്നെ ഒട്ടനവധി ആളുകളാണ് ഹാർട്ട് അറ്റാക്ക് മൂലം ഓരോ മിനിറ്റിലും മരിക്കുന്നത്. പ്രായമായവരിൽ പണ്ടുകാലത്ത് കണ്ടിരുന്ന ഹാർട്ടറ്റാക്കുകൾ ഇന്ന് പത്തും പതിനഞ്ചും ഇരുപതും വയസ് മുതലുള്ള എല്ലാവരിലും ഒരുപോലെ തന്നെ കാണുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയിൽ.
വരുന്ന മാറ്റങ്ങളാണ്. ഒട്ടുമിക്ക ആളുകളും ഫാസ്റ്റ് ഫുഡുകളുടെയും മറ്റും പുറകിൽ പോകുന്നവരാണ്. എന്നാൽ ചിലർ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവരും ഉണ്ട്. ഈ രണ്ടു കൂട്ടർക്കും ഒരുപോലെ തന്നെയാണ് ഇന്നത്തെ കാലത്ത് രോഗങ്ങൾ പടർന്നു പിടിക്കുന്നത്. ഫാസ്റ്റ് ഫുഡുകളിൽ അമിതമായിട്ടുള്ള കൊഴുപ്പും ടോക്സിനുകളും അടങ്ങിയിട്ടുള്ളത് പോലെ തന്നെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളിലെ.
എണ്ണമയവും മറ്റും രോഗങ്ങളെ വിളിച്ചു വരുത്തുന്നു. വീടുകളിൽ ഉണ്ടാക്കുന്ന ഉണ്ണിയപ്പം അച്ചപ്പം മുതലായ എണ്ണ പലഹാരങ്ങളുടെ ഉപയോഗവും മറ്റു നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ കൊഴുപ്പ് അനിയന്ത്രിതമായി വർദ്ധിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ എൽ ഡി എൽ കൊളസ്ട്രോൾ വർദ്ധിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലൂടെ.
അല്ലാതെ തന്നെ നമ്മുടെ ശരീരം സ്വയം കൊഴുപ്പുകൾ സൃഷ്ടിക്കുന്നുമുണ്ട്. ഈ കൊഴുപ്പുകൾ എല്ലാം നമ്മുടെ രക്ത ധമനകളിൽ പറ്റിപ്പിടിച്ചിരിക്കുകയും അത് പിന്നീട് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ ഹൃദയത്തിന്റെ രക്തധമനികളിൽ കൊഴുപ്പുകൾ കട്ടപിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ആ ഭാഗത്തേക്കുള്ള ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും അതേ തുടർന്നാണ് ഹാർട്ട് അറ്റാക്കുകളുണ്ടാവുന്നത്. തുടർന്ന് വീഡിയോ കാണുക.