എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തേനും വെളുത്തുള്ളിയും ഒന്നിച്ച് കഴിക്കുമ്പോൾ ഉള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് തേനിലും അതുപോലെതന്നെ വെളുത്തുള്ളിയിലും. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓസിഡന്റ്റുകൾ തന്നെയാണ് ഇതിന്റെ പ്രത്യേകത.
ഇത് നമുക്ക് ഉണ്ടാക്കുന്ന ഒരുപാട് രോഗങ്ങൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കുന്ന ഒന്നാണ്. തേനും വെളുത്തുള്ളിയും പല രീതിയിൽ നമ്മൾ കഴിക്കാറുണ്ട് എങ്കിലും ഇത് ഒന്നിച്ചു കഴിക്കുമ്പോഴാണ് ഗുണങ്ങൾ ഏറെ. തേനും വെളുത്തുള്ളി ഒന്നിച്ചുള്ള മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് അതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. അതിനായി ആവശ്യത്തിനുള്ള വെളുത്തുള്ളി എടുത്ത് വയ്ക്കുക. ഇത് ചെറുതായി കട്ട് ചെയ്തു കൊടുക്കുക. പിന്നീട് ഇത് സൂക്ഷിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന കണ്ടെയ്നറിലേക്ക് ഇട്ട് കൊടുക്കുക.
പിന്നീട് ഇതിലേക്ക് തേൻ ചേർത്ത് കൊടുക്കുക. വെളുത്തുള്ളിയുടെ മുകൾഭാഗം വരെ തേൻ വരുന്ന രീതിയിൽ നമുക്ക് ഒഴിച്ചു കൊടുക്കാം. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് അടച്ചു സൂക്ഷിക്കാം. ഒരാഴ്ച കഴിഞ്ഞ് ഇത് ഉപയോഗിക്കാവുന്നതാണ്. പിന്നീട് ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ക്ലീൻ ചെയ്യുന്ന സമയത്ത് ഒട്ടും ജലംശം പാടില്ല. വെള്ളത്തിന്റെ അംശം വന്നു കഴിഞ്ഞാൽ പൂത്തു പോകാനുള്ള സാധ്യത കൂടുതലാണ്.
അല്ലെങ്കിൽ ഇത് മാസങ്ങളോളം കേടു വരാതെ ഇരിക്കും. പിന്നീട് ഇത് കഴിക്കേണ്ടത് വെറും വയറ്റിൽ രാവിലെ ഒരു സ്പൂൺ വീതം ആണ്. കുട്ടികൾക്ക് വിര ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. വെളുത്തുള്ളി ചേർന്നിട്ടുള്ള തേൻ എന്ന് പറയുന്നത് നമ്മുടെ ദഹന പ്രക്രിയ വേഗത്തിലാക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അലിയിച്ചു അതുവഴി തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena