ഒരു വിധം എല്ലാവർക്കും കണ്ടു പരിചയമുള്ള ഒന്നാണ് ആന തൂവ കഞ്ഞി തൂവ തുടങ്ങിയവ. പല പേരുകളിലും അറിയപ്പെടുന്ന ഒന്നാണ് ഇത്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുപാട് പേർ ഈ ചെടിയുടെ വിവിധ പേരുകൾ പലസ്ഥലങ്ങളിലും പറയുന്നതായി കാണാൻ കഴിയും. ഇത്രയധികം പേരുകളിൽ ഒരു ചെടി അറിയപ്പെടുന്നത് തന്നെ വലിയ രീതിയിൽ അത്ഭുതപ്പെടുന്ന ഒന്നാണ്. ഈ ചെടിയുടെ ഗുണങ്ങളെ കുറിച്ച് ഒട്ടുമിക്കവർക്കും അറിയാവുന്നതാണ്. എങ്കിലും അറിയാത്തവർക്ക് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ഇത് കറിവെച്ച് കഴിഞ്ഞാൽ ചൊറിയില്ലേ എന്ന സംശയവും നിരവധി പേർക്ക് ഉണ്ടാകും.
നല്ല രീതിയിൽ ചൊറിയുന്ന ചെടിയാണ് ആനതൂവ കഞ്ഞിക്കുവാ എന്ന പേരുകളിൽ അറിയപ്പെടുന്ന ഇത്. ചൊറിയാതെ എങ്ങനെ കറി വയ്ക്കാം എന്നതിനെപ്പറ്റിയും താഴെപ്പറയുന്നുണ്ട്. നമ്മുടെ വീടിനു ചുറ്റിലും മതിലിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് കൊടി തൂവ. ഇതിന് പല പേരുകളും കാണാൻ കഴിയും. നെറ്റിൽ എന്ന് ഇംഗ്ലീഷ് പേരുള്ള ഒന്നു കൂടിയാണ് ഇത്. അതുപോലെതന്നെ ചൊറിയണം ആനത്തുമ്പ എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കഞ്ഞി തൂവ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. കർക്കിടക മാസത്തിൽ മരുന്ന് കഞ്ഞിയിൽ ഇത് ഉപയോഗിക്കാറുണ്ട്.
അതുപോലെതന്നെ പത്തിലക്കറിയിൽ ഒന്നായി ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള പേരുകൾ വന്നിട്ടുള്ളത്. ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ചൊറി തുമ്പ എന്ന പേര് കൂടി കാണാൻ കഴിയും. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണ് എങ്കിൽ ഇതിന്റെ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്.
മഴക്കാലങ്ങളിലാണ് ഇവ കൂടുതലായി കാണാൻ കഴിയുക. തൊട്ടാൽ ചൊറിയും എന്ന് പറഞ്ഞു ഉപദ്രവകാരികളായ ചെടിയുടെ കൂട്ടത്തിൽ പെടുത്തി പറിച്ചു കളയുകയാണ് പതിവ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കൊടി തൂവയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇത് ഉപയോഗിച്ചാൽ ലഭിക്കുന്ന മറ്റു പല കാര്യങ്ങൾ കുറച്ചു താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.